കേരള സ്റ്റോറി 2 റിലീസ് ; നിര്‍മാതാക്കളുടെ അപ്പീലില്‍ വാദം പൂര്‍ത്തിയായി , സിനിമ സംസാരിക്കുന്നത് സാമൂഹിക വിപത്തുകളെ കുറിച്ചാണെന്ന് വാദം
കേരള സ്റ്റോറി ടു റിലീസിനുള്ള സ്റ്റേ തുടരും. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നിര്‍മാതാക്കള്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലില്‍ അടിയന്തര വാദം കേട്ടെങ്കിലും സ്റ്റേയ്ക്ക് മാറ്റമില്ല . സിനിമ സംസാരിക്കുന്നത് സാമൂഹിക വിപത്തുകളെ കുറിച്ചാണെന്നും കേരളത്തെ അപമാനിക്കുന്നില്ലെന്നുമാണ് നിര്‍മാതാക്കളുടെ വാദം.
tRootC1469263">സിംഗിള്‍ ജഡ്ജ് സിനിമ കാണാം എന്ന് പറഞ്ഞെങ്കിലും നിങ്ങള്‍ അതില്‍ താല്പര്യപെട്ടില്ലലോ എന്ന് കോടതി ചോദിച്ചു. ഒരു മതത്തിലെ ഒരു ചെറിയ വിഭാഗത്തെ കുറിച്ചാണ് പറയുന്നതെന്നും ആ മതം പൂര്‍ണമായും അങ്ങനെയാണ് എന്ന് ഒരിടത്തും സിനിമയില്‍ പറയുന്നില്ലെന്നും നിര്‍മാതാക്കള്‍ വാദിച്ചു. എന്നാല്‍ മതം മാറ്റി സ്ത്രീകളെ തീവ്രവാദത്തിന് പ്രേരിപ്പിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തമെന്ന് ഹര്‍ജിക്കാരും കോടതിയെ അറിയിച്ചു.
ജസ്റ്റിസ് ബെച്ചുകുര്യന്റെ ബെഞ്ച് ആണ് ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തത്. നാളെയാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്. അപ്പീല്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടാഴചക്കകം പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താന്‍ ഉള്ളതെന്നും ക്രമസമാധാന പ്രശ്‌നത്തിനും കാരണമാകുമെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.
.jpg)


