കേരള സംസ്ഥാന ചലച്ചിത്ര അവാഡ് സമർപ്പണം ജനുവരി 25ന്

State Film Awards to be announced today

കേരള സംസ്ഥാന ചലച്ചിത്ര അവാഡ് സമർപ്പണം ജനുവരി 25ന്

 മലയാള സിനിമകളുടെ 2024-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ സമർപ്പണച്ചടങ്ങ് ജനുവരി 25 ഞായറാഴ്ച നടക്കും. വൈകിട്ട് 6.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് അവാർഡുകൾ വിതരണം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

tRootC1469263">

കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ. സി. ഡാനിയേൽ പുരസ്‌കാരം പ്രശസ്ത നടി ശാരദ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങും. മമ്മൂട്ടി, ടൊവിനോ തോമസ്, ആസിഫ് അലി, ഷംല ഹംസ, ലിജോമോൾ ജോസ്, ജ്യോതിർമയി, സൗബിൻ ഷാഹിർ, സിദ്ധാർഥ് ഭരതൻ, ചിദംബരം, ഫാസിൽ മുഹമ്മദ്, സുഷിൻ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ്, വേടൻ എന്നിവരടക്കം 51 ചലച്ചിത്ര പ്രതിഭകൾക്ക് സംസ്ഥാന അവാർഡുകൾ സമ്മാനിക്കും.

ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, അഡ്വ. ജി.ആർ. അനിൽ, അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി എന്നിവർ പങ്കെടുക്കും. സാംസ്‌കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ ഐ.എ.എസ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഐ.എ.എസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരിക്കും.ജൂറി ചെയർപേഴ്‌സൺ പ്രകാശ് രാജ്, രചനാവിഭാഗം ജൂറി ചെയർപേഴ്‌സൺ മധു ഇറവങ്കര, ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ ഡോ. റസൂൽ പൂക്കുട്ടി, കെ.എസ്.എഫ്.ഡി.സി ചെയർപേഴ്‌സൺ കെ. മധു, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ മധുപാൽ, ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്‌സൺ കുക്കു പരമേശ്വരൻ, സെക്രട്ടറി സി. അജോയ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.

Tags