കേരള ക്രൈം ഫയൽസ് സീസൺ 2: പുതിയ കേസ് എത്തി;

Kerala Crime Files 2 streaming date out
Kerala Crime Files 2 streaming date out

കൊച്ചി: ഏറെ ശ്രദ്ധേയമായ കേരള ക്രൈം ഫയൽസിൻറെ രണ്ടാം സീസൺ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യാൻ തുടങ്ങി. പുതിയൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളാകും രണ്ടാം സീസണിൽ ഈ സീരിസ് പറയുന്നത്.

ജൂൺ, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് ക്രൈം ഫയൽ സീസൺ 2 സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ആദ്യ ഭാ​ഗവും ഇദ്ദേഹം തന്നെയാണ് സംവിധാനം ചെയ്തത്. ഏറെ ശ്രദ്ധേയമായ കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ ബാഹുൽ രമേശാണ് സീസൺ 2 ന്റെ തിരക്കഥാകൃത്ത്.

tRootC1469263">

ഹിറ്റ് ചാർട്ടിൽ ഇടം നേടുകയും ഏറെ നിരൂപക പ്രശംസ നേടുകയും ചെയ്ത കിഷ്കിന്ധാ കാണ്ഡത്തിന്റെ രചയിതാവ് വീണ്ടും ഒരു ത്രില്ലർ ചിത്രവുമായി എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ആദ്യ സീസണിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അജു വർഗീസ്, ലാൽ എന്നിവർ ഈ രണ്ടാം സീസണിലുമുണ്ട്. അവർക്കൊപ്പം അർജുൻ രാധാകൃഷ്ണൻ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, നൂറിൻ ഷെരീഫ്, നവാസ് വള്ളിക്കുന്ന്, ഷിബ്ല ഫറ, രഞ്ജിത്ത് ശേഖർ, സഞ്ജു സനിച്ചൻ തുടങ്ങിയവരും രണ്ടാം സീസണിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

മങ്കി ബിസിനസിന്റെ ബാനറിൽ ഹസ്സൻ റഷീദ്, അഹമ്മദ് കബീർ, ജിതിൻ സ്റ്റാനിസ്ലാസ് എന്നിവർ ചേർന്നാണ് സീരീസ് നിർമിച്ചിരിക്കുന്നത്. ഡിഒപി - ജിതിൻ സ്റ്റാനിസ്ലാസ് എഡിറ്റർ - മഹേഷ് ഭുവനാനന്ദ് സംഗീതം - ഹേഷാം അബ്ദുൾ വഹാബ് പി ആർ ഓ - റോജിൻ കെ റോയ് മാർക്കറ്റിംഗ് - ടാഗ് 360 ഡിഗ്രി.

മലയാളത്തിലെ ആദ്യത്തെ ക്രൈം വെബ് സീരീസ് ആയിരുന്നു കേരള ക്രൈം ഫയൽ- ഷിജു, പാറയിൽ വീട്, നീണ്ടകര. 2024 ജൂൺ 23ന് ആയിരുന്നു സീരീസിന്റെ സ്ട്രീമിം​ഗ്. അജുവർ​ഗീസ്, ലാൽ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായ സീരീസ് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.

2011ൽ ഏറണാകുളം നോർത്ത് സ്റ്റേഷൻ പരിധിയിലെ ഒരു പഴയ ലോഡ്ജിൽ ഒരു ലൈംഗിക തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെടുന്നതും അതിനെ തുടർന്ന് കേരള പൊലീസ് നടത്തുന്ന അന്വേഷണവും ആയിരുന്നു സീസൺ ഒന്നിന്റെ കഥ. ആഷിക് ഐമറായിരുന്നു രചന. എസ് ഐ മനോജ് എന്ന കഥാപാത്രത്തെയാണ് അജു വർ​ഗീസ് അവതരിപ്പിച്ചത്. കുര്യൻ എന്ന സിഐയുടെ വേഷത്തിലെത്തിയത് ലാൽ ആയിരുന്നു.

Tags