കേരള ക്രൈം ഫയൽസ് 2 സ്ട്രീമിങ് തീയതി പുറത്ത്

Kerala Crime Files 2 streaming date out
Kerala Crime Files 2 streaming date out

മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച കേരള ക്രൈം ഫയൽസ് എന്ന സീരീസിന്റെ രണ്ടാം സീസൺ അണിയറയിൽ ഒരുങ്ങുന്നു എന്ന വാർത്ത നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പുതിയൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാകും രണ്ടാം സീസണിലും പറയുക എന്ന് ട്രെയ്‌ലർ വ്യക്തമാക്കുന്നുണ്ട്. കൂടാതെ സീരീസ് ജൂൺ 20 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും.

tRootC1469263">

അതേസമയം ആദ്യ സീസണിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അജു വർഗീസ്, ലാൽ എന്നിവർ ഈ രണ്ടാം സീസണിലുമുണ്ട്. അവർക്കൊപ്പം അർജുൻ രാധാകൃഷ്ണൻ, ലാൽ, ഹരിശ്രീ അശോകൻ, നൂറിൻ ഷെരീഫ്, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, ജോയ് ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസൻ തുടങ്ങിയവരും രണ്ടാം സീസണിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Tags