തീയ്യറ്ററുകളിൽ വൻ പരാജയം, ഒടുവിൽ കീര്‍ത്തി സുരേഷിന്റെ 'രഘു താത്ത' ഒടിടിയിലേക്ക്
Sep 4, 2024, 23:28 IST
കീര്‍ത്തി സുരേഷ് നായികയായെത്തിയ ചിത്രം രഘു താത്ത ഒടിടിയിലേക്ക്. അടുത്തിടെ പ്രദര്‍ശനത്തിന് എത്തിയ ചിത്രം തീയ്യറ്ററുകളിൽ വൻ പരാജയമായിരുന്നു. സീഫൈവിലൂടെയാണ് കീര്‍ത്തിയുടെ രഘു താത്ത ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക. ഒടിടി റിലീസ് സെപ്‍തംബര്‍ 13നാണ്.
സുമൻ കുമാർ സംവിധാനം ചെയ്ത ചിത്രം കെജിഎഫിന്റെ നിര്‍മാതാക്കളായ ഹൊംമ്പാലെ ഫിലിംസാണ് നിർമ്മിച്ചത്. ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്.