തന്റെ കരിയറിലെ നിർഭാഗ്യകരമായ അനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്ന് കയാദു ലോഹർ

kayadu

 തന്റെ കരിയറിലെ നിർഭാഗ്യകരമായ അനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്ന് കയാദു ലോഹർ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയയായി മാറിയ യുവനടി കയാദു ലോഹർ തന്റെ കരിയറിലെ ചില നിർഭാഗ്യകരമായ അനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു. തമിഴിലെ സൂപ്പർസ്റ്റാർ ചിലമ്പരശൻ നായകനാകുന്ന വമ്പൻ പ്രൊജക്ടുകളിൽ തനിക്ക് ലഭിച്ച വലിയ അവസരങ്ങൾ പല കാരണങ്ങളാൽ മുടങ്ങിപ്പോയതിനെക്കുറിച്ചാണ് കയാദു വെളിപ്പെടുത്തിയത്. തന്റെ പുതിയ ചിത്രമായ ‘ഇദയം മുരളി’യുടെ പ്രൊമോഷൻ ചടങ്ങിൽ സംസാരിക്കവെയായിരുന്നു താരത്തിന്റെ ഈ തുറന്നുപറച്ചിൽ.

തനിക്ക് എപ്പോഴൊക്കെ എസ്ടിആർ സാറിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ അത് എങ്ങനെയൊക്കെയോ മുടങ്ങിപ്പോകാറാണ് പതിവെന്ന് കയാദു പറയുന്നു. രണ്ട് സിനിമകളിലാണ് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കരാറൊപ്പിട്ടിരുന്നത്. എന്നാൽ ചിലപ്പോൾ ഷൂട്ടിങ് തീയതികൾ മാറുന്നത് കൊണ്ടോ മറ്റ് സാങ്കേതിക കാരണങ്ങൾ കൊണ്ടോ അത് യാഥാർത്ഥ്യമായില്ല. എങ്കിലും ഇതെല്ലാം നല്ലതിനാണെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും, ഭാവിയിൽ ഇതിലും ഗംഭീരമായ ഒരു പ്രൊജക്ടിലൂടെ അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ പ്രപഞ്ചം തനിക്ക് അവസരമൊരുക്കുമെന്ന വലിയ പ്രതീക്ഷയിലാണെന്നും താരം കൂട്ടിച്ചേർത്തു. നിലവിൽ മലയാളത്തിൽ ‘ഐ ആം ഗെയിം’, തെലുങ്കിൽ ‘പാരഡൈസ്’ ഉൾപ്പെടെ നിരവധി വമ്പൻ ചിത്രങ്ങളാണ് കയാദുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്.

Tags