കാട്ടാളന്‍ റിലീസ് മേയില്‍

kattalan

സിനിമയെക്കുറിച്ചുള്ള റിലീസ് അപ്ഡേറ്റ് ആണ് ശ്രദ്ധ നേടുന്നത്.

 'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന സിനിമയാണ് കാട്ടാളന്‍. നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയിരുന്ന ഒരു അപ്ഡേറ്റും സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള റിലീസ് അപ്ഡേറ്റ് ആണ് ശ്രദ്ധ നേടുന്നത്.


ചിത്രം മെയ് മാസത്തില്‍ പുറത്തിറങ്ങുമെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവന്നു. ഒരു പക്കാ ആക്ഷന്‍ സിനിമയാകും ഇതെന്ന സൂചനയാണ് പോസ്റ്ററിലൂടെ മനസിലാക്കാന്‍ സാധിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിന് തായ്‌ലന്‍ഡിലായിരുന്നു തുടക്കം കുറിച്ചത്. ലോക പ്രശസ്ത തായ്‌ലന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ചിത്രമായ ഓങ്-ബാക്കിന്റെ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് കാട്ടാളന്‍ ഷൂട്ട് ആരംഭിച്ചിട്ടുള്ളത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ആന്റണി വര്‍ഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നുള്ളവരും പാന്‍ ഇന്ത്യന്‍ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്.

Tags