ചർച്ചയായി കാട്ടാളന്റെ ന്യൂ ഇയർ പോസ്റ്റർ
മലയാള സിനിമയിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമെന്ന വിശേഷണത്തോടെയെത്തിയ ‘മാർക്കോ’യ്ക്ക് ശേഷം, ക്യൂബ്‌സ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ ബ്രഹ്മാണ്ഡ ചിത്രം ‘കാട്ടാളന്റെ’ ന്യൂ ഇയർ സ്പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടു. ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ ത്രില്ലറിന്റെ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
tRootC1469263">തോക്കുകളുടെ കൂമ്പാരത്തിൽ ന്യൂ ഇയർ ആശംസ
വ്യത്യസ്ത വലിപ്പത്തിലുള്ള തോക്കുകൾ കൂട്ടിയിട്ടിരിക്കുന്നതിന് നടുവിൽ ‘ഹാപ്പി ന്യൂ ഇയർ’ എന്നെഴുതിയ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ചിത്രത്തിന്റെ വയലൻസ് സ്വഭാവം വെളിപ്പെടുത്തുന്നതാണ് ഈ പുതിയ പോസ്റ്ററും. പുതുവത്സരാശംസയ്‌ക്കൊപ്പം ആരാധകർ കാത്തിരുന്ന ഒരു പ്രധാന അപ്‌ഡേറ്റും അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക ടീസർ ജനുവരി 16-ന് പുറത്തിറങ്ങും.
.jpg)


