കുഞ്ഞിന്റെ പേരു പങ്കുവച്ച് കത്രീനയും വിക്കിയും
ജീവിതം മനോഹരമായി. ഞങ്ങളുടെ ലോകം വളരെ പെട്ടെന്ന് മാറുന്നു. വാക്കുകള്‍ക്കതീതമായ നന്ദി' എന്നാണ് കത്രീന സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
കുഞ്ഞിന്റെ ചിത്രം പങ്കിട്ട് വിക്കി കൗശലും കത്രീന കൈഫും. വിക്കിയുടെയും തന്റെയുടെയും കൈയോട് ചേര്‍ത്തുവെച്ച കുഞ്ഞിന്റെ ചിത്രമാണ് കത്രീന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അതിനൊപ്പം കുഞ്ഞിന് പേരിട്ടതായും താരം കുറിച്ചു. 'ഞങ്ങളുടെ പ്രകാശകിരണം, വിഹാന്‍ കൗശല്‍. പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിച്ചിരിക്കുന്നു. ജീവിതം മനോഹരമായി. ഞങ്ങളുടെ ലോകം വളരെ പെട്ടെന്ന് മാറുന്നു. വാക്കുകള്‍ക്കതീതമായ നന്ദി' എന്നാണ് കത്രീന സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
tRootC1469263">കുഞ്ഞിന് ആശംസകളുമായി ആരാധകരും ബോളിവുഡ് താരങ്ങളുമെത്തി. നിമിഷനേരം കൊണ്ടാണ് ഈ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തത്. 2025 നവംബര്‍ ഏഴിനാണ് താരങ്ങള്‍ കുഞ്ഞിനെ വരവേറ്റത്. 2021 ഡിസംബര്‍ 9-നാണ് കത്രീനയും വിക്കിയും വിവാഹിതരാവുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു ഇത്. അതേസമയം, സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് കത്രീന കൈഫ്.
.jpg)


