'കാഥികൻ' സിനിമയിലെ ആദ്യ ഗാനം റിലീസ് ചെയ്തു

ജയരാജ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് കാഥികൻ. കൃഷ്ണാനന്ദ്, മനോജ് ഗോവിന്ദൻ എന്നിവരോടൊപ്പം ഉണ്ണി മുകുന്ദൻ, മുകേഷ്, കേതകി നാരായൺ, സബിത ജയരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോൾ സിനിമയുടെ ടീസർ പുറത്തിറങ്ങി.
വൈഡ് സ്‌ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദും ജയരാജും ചേർന്നാണ് കാഥികൻ എന്ന ചിത്രം നിർമ്മിച്ചത്. കാഥികൻ എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ സംവിധായകൻ ജയരാജ് തന്നെയാണ് എഴുതിയിരിക്കുന്നത്. കാഥികൻ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാറും എഡിറ്റർ വിപിൻ വിശ്വകർമയുമാണ്.
2023 മെയ് 7 ന് ജയരാജ് ചിത്രം “കാഥികൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. വയലാർ ശരത് ചന്ദ്ര വർമ്മ എഴുതിയ വരികൾക്ക് കാധികൻ എന്ന ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് സഞ്ജയ് ചൗധരിയാണ്. കാഥികൻ ചിത്രം 2023 ഡിസംബർ 1 ന് തിയേറ്ററുകളിലെത്തും.