ഉക്രൈനിലെ മോർഫി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിലേക്ക് മുരളി മുഴക്കുന്നിന്റെ 'കഥകളി തമ്പുരാൻ'

kathakali-thamburan-morphé-international-film-festival 22
യുദ്ധസാഹചര്യങ്ങൾക്കിടയിലും കുട്ടികൾക്കായി സിനിമയുടെ വെളിച്ചം പകരുന്ന ഉക്രൈനിലേക്ക് കേരളത്തിന്റെ കഥകളി ചരിത്രവും

 

 

 

കണ്ണൂർ: കേരളത്തിന്റെ തനതായ കലാരൂപമായ കഥകളിയുടെ ചരിത്രവും കോട്ടയം തമ്പുരാന്റെ സംഭാവനകളും അടയാളപ്പെടുത്തുന്ന മുരളി മുഴക്കുന്നിന്റെ 'KATHAKALI THAMBURAN' ഡോക്യുമെന്ററി ഉക്രൈനിലെ MORPHÉ International Film Festival-ന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പിൽ (Official Selection) ഇടംപിടിച്ചു.

യുദ്ധവും വൈദ്യുതി പ്രതിസന്ധികളും നേരിടുന്ന ഉക്രൈനിൽ കുട്ടികൾക്കായി സിനിമാപ്രദർശനങ്ങൾ സംഘടിപ്പിക്കുന്ന 'Militars for Kids' പദ്ധതിയുമായി സഹകരിച്ചാണ് മേളയുടെ പ്രവർത്തനങ്ങൾ. പ്രതിസന്ധികൾക്കിടയിലും കുട്ടികൾക്ക് കലയും സിനിമയും ആസ്വദിക്കാനുള്ള അവസരമൊരുക്കുന്ന ഫെസ്റ്റിവലിന്റെ പ്രവർത്തനം ശ്രദ്ധേയമാണ്.

KATHAKALI THAMBURAN

കഥകളിയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന കോട്ടയം തമ്പുരാന്റെ ജീവിതവും സംഭാവനകളും നാല് ആട്ടക്കഥകളുടെ ചരിത്രപ്രാധാന്യവും അന്വേഷിക്കുന്ന ഡോക്യുമെന്ററിയാണിത്. കോട്ടയം തമ്പുരാന്റെ ജന്മനാടായ മുഴക്കുന്നിൽനിന്നുള്ള സ്വതന്ത്ര ചലച്ചിത്രപ്രവർത്തകനായ മുരളി മുഴക്കുന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സന്തോഷ് പുത്തൻ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം രാജൻ കാരിമൂലയും എഡിറ്റിങ് രജീഷ് രാജൻ  നിർവഹിച്ചു. വിഷ്ണു ശിവശങ്കറാണ് പശ്ചാത്തലസംഗീതം ഒരുക്കിയത്. സൗണ്ട് ഡിസൈൻ വിമൽ മോഹൻ, കളറിസ്റ് ടിറ്റോ ഫ്രാൻസിസ്,പ്രൊജക്റ്റ്‌ മാനേജർ രേണുക രവിവർമ, പ്രൊഡക്ഷൻ കൺട്രോളർ സതീഷ് ഗണപതി എന്നിവരാണ് മറ്റ് പ്രധാന സാങ്കേതിക പ്രവർത്തകർ.

യുദ്ധത്തിന്റെ ഇരുളിലും കുട്ടികൾക്കായി സിനിമയുടെ വെളിച്ചം പകരുന്ന ഉക്രൈനിലെ ചലച്ചിത്രമേളയിലേക്ക് കേരളത്തിന്റെ കഥകളി പൈതൃകം എത്തുന്നത് മലയാളത്തിന്റെ സാംസ്കാരിക ലോകത്തിന് അഭിമാനകരമായ നേട്ടമാണ്.

KATHAKALI THAMBURAN murali muzhakkunnu

 

Tags