ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ "കറുപ്പ്‌" ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു ; ചിത്രം മേയ്‌ 14ന് തിയേറ്ററുകളിലേക്ക്

Suriya's "Karupp" grand audio launch held in Madurai, throwing a festive feast for fans; the film will hit theatres on May 14

മധുരയിൽ ആരാധകരുടെയും പ്രേക്ഷകരുടെയും വമ്പിച്ച ആവേശത്തിനിടയിൽ ആർ ജെ ബാലാജി സംവിധാനം ചെയ്യുന്നു സൂര്യാ ചിത്രം കറുപ്പിന്റെ ഓഡിയോ ലോഞ്ച് അതിഗംഭീരമായി നടന്നു. സോളമലൈ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ചടങ്ങ്, സാധാരണ പ്രമോഷൻ പരിപാടിയെ മറികടന്ന് ഒരു സാംസ്കാരിക ഉത്സവമായി മാറി. ആയിരക്കണക്കിന് ആരാധകർ പങ്കെടുത്ത ഈ രാത്രി, മധുരയുടെ പ്രശസ്തമായ ചിത്തിരൈ തിരുവിഴയെ ഓർമ്മിപ്പിക്കുന്നതായിരുന്നുവെന്ന് സൂര്യ തന്നെ വ്യക്തമാക്കി.

Suriya's

വേദിയിലെത്തിയ സൂര്യ മധുരയോടുള്ള തന്റെ ആത്മബന്ധം പങ്കുവെച്ച്, “28 വർഷമായി എന്നെ ഹീറോയാക്കി നിലനിർത്തുന്നത് ഈ സ്നേഹമാണ്” എന്ന് പറഞ്ഞു. ചിത്രത്തിൽ താനല്ല, കറുപ്പു സ്വാമിയാണ്  യഥാർത്ഥ നായകൻ എന്നതും അദ്ദേഹം പറഞ്ഞു. സംവിധായകൻ ആർജെ ബാലാജിയുടെ കാഴ്ചപ്പാടിനെയും സംഗീതസംവിധായകൻ സായി ആഭ്യങ്കറിന്റെ  പ്രതിഭയെയും അദ്ദേഹം പ്രശംസിച്ചു. തൃഷ കൃഷ്ണ, ഇന്ദ്രൻസ്  എന്നിവർ ഉൾപ്പെടെയുള്ള താരങ്ങളുടെ പ്രകടനങ്ങളും സിനിമയുടെ പ്രധാന ആകർഷണങ്ങളായിരിക്കും എന്ന് ടീം വ്യക്തമാക്കി.

Suriya's

സംവിധായകൻ ആർജെ ബാലാജി രണ്ട് വർഷത്തിലേറെ നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് കറുപ്പ് എത്തിയതെന്ന് പറഞ്ഞപ്പോൾ, ഈ ചിത്രം ഒരു വലിയ ദൃശ്യ-സംഗീതാനുഭവമാകുമെന്ന് സംഗീതസംവിധായകൻ സായി അഭ്യങ്കറും ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിർമ്മാതാവ് എസ് ആർ പ്രഭു  ഉൾപ്പെടെയുള്ള ടീമംഗങ്ങൾ ഇത് ഒരു മഹത്തായ ഉത്സവചിത്രമാകുമെന്ന് ഉറപ്പുനൽകി. 2026 മെയ് 14ന് തിയേറ്ററുകളിൽ എത്തുന്ന കറുപ്പ്, തമിഴ് സിനിമയിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നായി മാറിയിരിക്കുകയാണ്. പി ആർ ഓ : പ്രതീഷ് ശേഖർ.

Tags