തമിഴിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് അടിച്ച് ‘കറുപ്പ്’
തമിഴ് സിനിമയിൽ പുതിയ ചരിത്രം കുറിച്ച് സൂര്യ നായകനായ ഫാന്റസി ആക്ഷൻ ഡ്രാമ ചിത്രം ‘കറുപ്പ്’ ആഗോളതലത്തിൽ 300 കോടി ക്ലബിൽ ഇടംനേടി. സൂര്യയുടെ കരിയറിലെ ആദ്യ 300 കോടി ചിത്രമെന്ന ഖ്യാതിയും ഇതോടെ ‘കറുപ്പ്’ സ്വന്തമാക്കി. ചിത്രത്തിന്റെ നിർമാതാക്കളായ ഡ്രീം വാരിയേഴ്‌സ് പിക്ചേഴ്‌സ് പ്രത്യേക പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് ഔദ്യോഗികമായി വിവരം പുറത്തുവിട്ടു. ഈ വർഷത്തെ തമിഴ് സിനിമയിലെ ഏറ്റവും വലിയ കളക്ഷനാണിത്.
ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രം തമിഴ്‌നാടിന് പുറമെ കേരളത്തിലും മികച്ച കളക്ഷനാണ് നേടുന്നത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിച്ച ചിത്രം മെയ് 15-നാണ് തിയേറ്ററുകളിൽ എത്തിയത്. സൂര്യയുടെ കരിയറിലെ ആദ്യ 300 കോടി ഗ്രോസ് ചിത്രമാണിത്.
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന പെൺകുട്ടിയെ ചൂഷണം ചെയ്യുന്ന അഴിമതി വ്യവസ്ഥയ്‌ക്കെതിരെ പോരാടുന്ന ‘വേട്ടക്കറുപ്പ്’ എന്ന കാവൽദൈവത്തിന്റെ (അഭിഭാഷകന്റെ വേഷത്തിൽ) കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ്. തമിഴിലെ പ്രമുഖ താരങ്ങൾക്കൊപ്പം മലയാളത്തിൽ നിന്ന് ഇന്ദ്രൻസ്, സ്വാസിക, ശിവദ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്.
.jpg)

