അധ്വാനിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഫ്‌ളാറ്റ് ; വിശേഷങ്ങളുമായി കാർത്തിക് സൂര്യ

google news
manju
 മഞ്ജു പിള്ളയുടെ വീട്ടില്‍ കാര്‍ത്തിക് സൂര്യ നടത്തിയ ഹോം ടൂര്‍ വീഡിയോ

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് മഞ്ജു പിള്ള. കോമഡി റിയാലിറ്റി ഷോകളുടെ ജഡ്ജ് ആയി എത്താറുള്ള മഞ്ജു ടെലിവിഷൻ പരിപാടികളിലെ നിറസാന്നിധ്യമാണ്.

 മഞ്ജു പിള്ളയുടെ വീട്ടില്‍ കാര്‍ത്തിക് സൂര്യ നടത്തിയ ഹോം ടൂര്‍ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. 'മഞ്ജുപിള്ളയുടെ കോടികളുടെ ഫ്‌ളാറ്റ് ടൂര്‍' എന്ന ക്യാപ്ഷനോടെയാണ് കാര്‍ത്തിക് സൂര്യ തന്റെ യൂട്യൂബ് ചാനലില്‍ വ്‌ളോഗ് പങ്കുവച്ചിരിയ്ക്കുന്നത്.

സ്വന്തമായി അധ്വാനിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഫ്‌ളാറ്റ് എന്ന നിലയില്‍ ഇവിടെ നില്‍ക്കുമ്പോള്‍ അഭിമാനം ഉണ്ട് എന്ന് മഞ്ജു പറയുന്നു. വളരെ വിശാലമായതും ഭംഗിയുള്ളതും ആണ് മഞ്ജുവിന്റെ ഫ്‌ളാറ്റ്. അവിടെ തന്റെ ഇഷ്ടപ്രകാരമുള്ള പല മാറ്റങ്ങളും വരുത്തിയിട്ടുള്ള കാര്യം മഞ്ജു വിവരിക്കുന്നുണ്ട്. വീട്ടില്‍ ഏറ്റവും അധികം ഉള്ളത് ബുദ്ധന്റെ പ്രതിമയും മകള്‍ ദയയുടെ ഫോട്ടോയുമാണ് എന്നതാണ് ആകര്‍ഷണം.