തമിഴ് നടൻ ബോസ് വെങ്കിട്ടിന് കർമ്മശ്രേഷ്ഠ പുരസ്ക്കാരം സമ്മാനിച്ചു

google news
ssss

പാലാ: തമിഴ്നാട്ടിലെ മികച്ച സാമൂഹ്യ പ്രവർത്തകന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കർമ്മശ്രേഷ്ഠ പുരസ്ക്കാരം തമിഴ് ചലചിത്രനടൻ ബോസ് വെങ്കിടിന് സമ്മാനിച്ചു. കോവിഡ് പ്രതിസന്ധി കാലത്ത് തമിഴ്നാട്ടിൽ നടത്തിയ  സമാനതകളില്ലാത്ത പ്രവർത്തനങ്ങളും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് ബോസ് വെങ്കിട്ടിനെ അവാർഡിന് അർഹനാക്കിയത്. 

പാലക്കാട്ട് സംഘടിപ്പിച്ച അവാർഡ് നൈറ്റിൽ ഏകതാ പരിഷത്ത് സ്ഥാപക പ്രസിഡൻ്റ് പി വി രാജഗോപാൽ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് എന്നിവർ ചേർന്ന് ബോസ് വെങ്കിട്ടിന് അവാർഡ് സമ്മാനിച്ചു. പ്രവാസി ദർശൻ മീഡിയാ ഡയറക്ടർ റഹീം ഒലവക്കോട് അധ്യക്ഷത വഹിച്ചു. ഷാജി കിളിമാനൂർ, തമിഴ് ചലചിത്രതാരങ്ങളായ സോണിയ, ആർതി, ഗണേഷ് തുടങ്ങിയവർ പങ്കെടുത്തു.
 

Tags