'കര്‍മ്മം ഒരു ബൂമറാങ് പോലെയാണ്, അത് ചെയ്തവരിലേക്ക് തന്നെ തിരിച്ചെത്തും'; അമ്മ തെരഞ്ഞെടുപ്പില്‍ പ്രതികരണവുമായി ഷമ്മി തിലകന്‍

shammi thilakan
shammi thilakan

കര്‍മ്മം ഒരു ബൂമറാങ് പോലെയാണെന്നും അത് ചെയ്തവരിലേക്ക് തന്നെ തിരിച്ചെത്തുമെന്നും ഷമ്മി തിലകന്‍ പറയുന്നു.

അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പില്‍ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍. സംഘടനയുടെ തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരി വരുന്നുവെന്നും ചില കാര്യങ്ങളില്‍ പ്രതികരിച്ചാല്‍ പിന്നെ മുഖം നഷ്ടപ്പെടുന്ന അവസ്ഥയാകുമെന്നും ഷമ്മി തിലകന്‍ കുറിച്ചു. കര്‍മ്മം ഒരു ബൂമറാങ് പോലെയാണെന്നും അത് ചെയ്തവരിലേക്ക് തന്നെ തിരിച്ചെത്തുമെന്നും ഷമ്മി തിലകന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു നടന്റെ പ്രതികരണം.

tRootC1469263">

''അമ്മ'' സംഘടനയുടെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍, സത്യം പറഞ്ഞാല്‍ ചിരി വരുന്നു..! ചില കാര്യങ്ങളില്‍ പ്രതികരിച്ചാല്‍ പിന്നെ മുഖം ''നഷ്ടപ്പെടുന്ന'' അവസ്ഥയാകും! അതുകൊണ്ടീ വിഷയത്തില്‍..; ''ഞാനീ നാട്ടുകാരനേയല്ല''! എനിക്കൊന്നും പറയാനുമില്ല! പക്ഷേ, ഒരു കാര്യം ഉറപ്പ്.. ''കര്‍മ്മം ഒരു ബൂമറാങ് പോലെയാണ്, അത് ചെയ്തവരിലേക്ക് തന്നെ തിരിച്ചെത്തും!'' ബൈബിള്‍ പറയുന്നു: ''നിങ്ങള്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നുവോ, അതുപോലെ നിങ്ങളോടും പെരുമാറപ്പെടും.'' (മത്തായി 7:2) ഈ തിരഞ്ഞെടുപ്പ് ഒരു പാഠപുസ്തകമാണ്. ഓരോ നീക്കവും, ഓരോ വാക്കും, ഓരോ തീരുമാനവും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. നാളെ, തലയുയര്‍ത്തി നില്‍ക്കാന്‍ ആര്‍ക്കൊക്കെ കഴിയും എന്ന് കാലം തെളിയിക്കും. ചിലപ്പോള്‍, ചിരിപ്പിക്കുന്ന കാര്യങ്ങള്‍ പോലും പിന്നീട് ചിന്തിപ്പിക്കുന്നതാകാം. ഓര്‍ക്കുക, നിഷ്‌കളങ്കമായ ചിരിക്ക് പിന്നില്‍ വലിയ സത്യങ്ങളുണ്ടാകാം!'', ഷമ്മി തിലകന്‍ കുറിച്ചു.

Tags