മേഘ്‌ന ഗുല്‍സാർ ചിത്രത്തിൽ കരീനയ്ക്കൊപ്പം തിളങ്ങാൻ പൃഥ്വിയും

prithviraj
prithviraj

മേഘ്‌ന ഗുൽസാറിന്റെ അടുത്ത ചിത്രത്തിൽ നടൻ പൃഥിരാജ് സുകുമാരനും ബോളിവുഡ് നടി കരീന കപൂറും ഒന്നിക്കുന്നു. ദായ്ര എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഔദ്യോ​ഗികമായി പുറത്തുവിട്ടത്. റാസി, ഛപക് സിനിമകളുടെ സംവിധായികയാണ് മേഘ്ന ​ഗുൽസാർ

'കേൾക്കുന്ന നിമിഷം മുതൽ മനസ്സിൽ തങ്ങി നിൽക്കുന്ന ചില കഥകളുണ്ട്, ദായ്ര എനിക്ക് അങ്ങിനെ ഒന്നാണ്', പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മേഘ്‌ന ഗുൽസാർ, കരീന കപൂർ ഖാൻ, ടീം ജംഗ്‌ലി പിക്‌ചേഴ്‌സ് എന്നിവരോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ ഏറെ ആവേശഭരിതനാണ് താനെന്നും അദ്ദേഹം കുറിച്ചു.


 

Tags