ഒടിടിയിലും തര​ഗമായി ‘കാന്ത’

kanta
kanta

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ ‘കാന്ത’ ഒടിടി റിലീസിലും വൻ പ്രേക്ഷകശ്രദ്ധ നേടുന്നു. ഡിസംബർ 12ന് ഡിജിറ്റൽ റിലീസായി എത്തിയ ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങിലാണുള്ളത്. തീയേറ്ററുകളിൽ മികച്ച വിജയം നേടിയ ‘കാന്ത’ ദുൽഖറിന്റെ ഗംഭീര പ്രകടനമാണ് വലിയ ചർച്ചയാക്കിയത്.

tRootC1469263">

ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വെയ്ഫെറർ ഫിലിംസും റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ദുൽഖർ സൽമാൻ, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവർ ചേർന്നാണ് നിർമാണം. കേരളത്തിലെ തീയേറ്റർ റിലീസ് വേഫേറർ ഫിലിംസാണ് കൈകാര്യം ചെയ്തത്.

ഡിജിറ്റൽ റിലീസിന് ശേഷവും ചിത്രത്തിന് ലഭിക്കുന്ന പ്രശംസ ശക്തമാണ്. ദുൽഖർ സൽമാൻ, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരുടെ ശക്തമായ പ്രകടനങ്ങളും ചിത്രത്തിന്റെ മേക്കിങ്ങും ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും കയ്യടി നേടുന്നു. ദുൽഖറിന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നായി ‘കാന്ത’ വിലയിരുത്തപ്പെടുന്നു. ‘നടിപ്പ് ചക്രവർത്തി’ എന്നറിയപ്പെടുന്ന ടി.കെ. മഹാദേവൻ എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. 1950കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെ വളർച്ചയുടെയും പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമയാണ് ചിത്രം.

Tags