കാന്താര ഒടിടിയിലും മുന്നില്‍
2.8 മില്യണ്‍ കാഴ്ചക്കാരെയാണ് കഴിഞ്ഞ വാരം സിനിമ നേടിയത്.
കാന്താര ഒടിടിയിലും മുന്നില്‍ തന്നെ. റിഷബ് ഷെട്ടി ചിത്രമായ കാന്താര ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. 3.2 മില്യണ്‍ കാഴ്ചക്കാരെയാണ് ഈ വാരം റിഷബ് ഷെട്ടി ചിത്രം നേടിയത്. കഴിഞ്ഞ മൂന്ന് വാരത്തിലും കാന്താര തന്നെ ആയിരുന്നു ഒന്നാം സ്ഥാനത്ത്. 2.8 മില്യണ്‍ കാഴ്ചക്കാരെയാണ് കഴിഞ്ഞ വാരം സിനിമ നേടിയത്.
tRootC1469263">ആമസോണ്‍ പ്രൈമിലൂടെയാണ് സിനിമ സ്ട്രീമിങ് ചെയ്യുന്നത്. ഒക്ടോബര്‍ 2-ന് ഇന്ത്യയിലുടനീളം റിലീസ് ചെയ്ത ചിത്രം വെറും 22 ദിവസം കൊണ്ട് നേടിയത് 800 കോടിയില്‍ പരം തിയേറ്റര്‍ കളക്ഷനാണ്. ഇതോടെ ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ വിക്കി കൗശല്‍ ചിത്രം 'ഛാവയുടെ' കളക്ഷന്‍ റെക്കോര്‍ഡ് ആയ 807 കോടി മറികടന്നിരിക്കുകയാണ് കാന്താര ചാപ്റ്റര്‍ 1. റിഷഭ് ഷെട്ടിയെ കൂടാതെ ജയറാം, രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മാരി സെല്‍വരാജ് ചിത്രം ബൈസണ്‍ ആണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. നെറ്റ്ഫ്‌ലിക്‌സിലൂടെ നവംബര്‍ 21 മുതല്‍ ആണ് സിനിമ സ്ട്രീമിങ് ആരംഭിച്ചത്. 2.3 മില്യണ്‍ കാഴ്ചക്കാരെയാണ് ഈ വാരം സിനിമ നേടിയത്. മികച്ച നിരൂപക പ്രശംസയും ചിത്രത്തിന് ലഭിച്ചിരുന്നു. അനുപമ പരമേശ്വരന്‍, രജിഷ വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. സ്‌പോര്‍ട്‌സ് ഡ്രാമയായിട്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളില്‍ ചിത്രം കാണാനാകും. ആഗോള ബോക്‌സ് ഓഫീസില്‍ 65.69 കോടി രൂപയാണ് ബൈസണ്‍ ഇതുവരെ നേടിയിരിക്കുന്നത്.
.jpg)


