കാന്താര ചാപ്റ്റർ1 31ന് ഒ.ടി.ടിയിൽ എത്തും
മേക്കിങ് കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച കാന്താര ചാപ്റ്റർ1 ഒ.ടി.ടിയിലേക്ക്. ഋഷഭ് ഷെട്ടി നായകനായെത്തിയ ചിത്രത്തിൽ രുക്മിണി വസന്ത്, ഗുൽഷാൻ ദേവയ്യ, ജയറാം എന്നിവരും പ്രധാന വേഷലെത്തിയത്. ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത്.
tRootC1469263">ഒക്ടോബർ 31ന് ചിത്രം ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീമിങ് ആരംഭിക്കും. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും സ്ട്രീം ചെയ്യും. കാന്താരയുടെ തുടർച്ചയായി പ്രഖ്യാപിച്ച സിനിമയാണ് 'കാന്താര 2'. എന്നാൽ ഇത് യഥാർത്ഥത്തിൽ ആദ്യ ഭാഗത്തിന്റെ തുടർച്ചയല്ല, മറിച്ച് പ്രീക്വൽ (പൂർവ്വകഥ) ആണ്. ആദ്യ ഭാഗത്തെക്കാൾ ഏകദേശം മൂന്നിരട്ടി ബജറ്റിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് 26 ദിവസങ്ങൾ പിന്നിടുമ്പോഴും ചിത്രം തിയറ്ററുകളിൽ വൻ വിജയം തുടരുകയാണ്. 2025ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഇന്ത്യൻ സിനിമയായി ഈ ചിത്രം ഇതിനോടകം മാറിക്കഴിഞ്ഞു.
.jpg)

