‘കാന്ത’ യുടെ ട്രെയിലർ ഉടൻ എത്തും
ദുൽഖർ സൽമാൻ നായകനായെത്തുന്ന തമിഴ് ചിത്രം ‘കാന്ത’യുടെ ഗ്ലിംപ്സ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. സെക്കൻഡുകൾ മാത്രമുള്ള ഈ ഗ്ലിംപ്സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ തമിഴ് ട്രെയിലർ നവംബർ 7-ന് റിലീസ് ചെയ്യും. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ‘കാന്ത’യുടെ കഥ അവതരിപ്പിക്കുന്നത്. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധേയനായ സെൽവമണി സെൽവരാജ് ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
tRootC1469263">ദുൽഖർ സൽമാന്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും ‘കാന്ത’ എന്ന സൂചനയാണ് ടീസർ നൽകുന്നത്. രണ്ട് വലിയ കലാകാരന്മാർക്കിടയിൽ സംഭവിക്കുന്ന ഈഗോ ക്ലാഷിന്റെ കഥയാണ് ചിത്രം പ്രധാനമായും പറയുന്നത്. ദുൽഖർ സൽമാനും സമുദ്രക്കനിയും ആണ് ഈ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഭാഗ്യശ്രീ ബോർസെ ആണ് ചിത്രത്തിലെ നായിക.
.jpg)

