പാവം ആമിര്‍ ഖാന്‍.. മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടിയ ഒരേയൊരു നടി ഞാനാണെന്ന് അറിയാത്തത് പോലെ ....ആമിറിനെ പരിഹസിച്ച് കങ്കണ

amir
പുസ്തക പ്രകാശന ചടങ്ങിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് കങ്കണ

ആമിര്‍ ഖാനെ പരിഹസിച്ച് നടി കങ്കണ റണാവത്. എഴുത്തുകാരിയും നോവലിസ്റ്റുമായ ശോഭ ഡേയുടെ പുസ്തക പ്രകാശന ചടങ്ങിനിടെ തന്റം പേര് പറയാതിരിക്കാന്‍ ആമിര്‍ പരിശ്രമിക്കുകയായിരുന്നു എന്നാണ് കങ്കണ പറയുന്നത്. തന്റെ ജീവിതം സിനിമയാക്കിയാല്‍ ആരാണ് നന്നായി അവതരിപ്പിക്കുക എന്നായിരുന്നു ശോഭ ആമിറിനോട് ചോദിച്ചത്.

നടിമാരായ ആലിയ ഭട്ട്, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര എന്നിവരെയാണ് ആമിര്‍ തിരഞ്ഞെടുത്തത്. എന്നാല്‍ കങ്കണ റണൗട്ട് എന്ന പേരാണ്  ശോഭ ഡേ പറഞ്ഞത്. ആമിർ കങ്കണയെ ശക്തയായ നടി എന്ന് വിളിക്കുകയും കങ്കണയും ഈ റോളിന് യോജ്യയാണ് എന്ന് പറയുകയും ചെയ്തു.

പുസ്തക പ്രകാശന ചടങ്ങിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് കങ്കണ പ്രതികരിച്ചിരിക്കുന്നത്.”പാവം ആമിര്‍ ഖാന്‍.. മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടിയ ഒരേയൊരു നടി ഞാനാണെന്ന് അറിയാത്തത് പോലെ നടിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. അദ്ദേഹം പറഞ്ഞവരില്‍ ഒരാള്‍ക്കു പോലും പുരസ്‌കാരം ലഭിച്ചിട്ടില്ല. നന്ദി..ശോഭ ജീ..എനിക്ക് നിങ്ങളെ ഇഷ്ടമാണ്” എന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Share this story