കളങ്കാവല്‍ വന്‍ വിജയം നേടി രണ്ടാം വാരത്തിലേക്ക്

Kalamkaval
Kalamkaval

റിലീസ് ചെയ്ത ആദ്യ വാരത്തില്‍ തന്നെ ചിത്രം 50 കോടി ക്ലബില്‍ എത്തിയിരുന്നു.

മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച കളങ്കാവല്‍ വമ്പന്‍ വിജയം നേടി രണ്ടാം വാരത്തിലേക്ക്. ആദ്യ വാരം പിന്നിടുമ്പോഴും ചിത്രം കേരളത്തിലെ 300ല്‍ പരം സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഗംഭീര പ്രേക്ഷക പിന്തുണ നേടിയാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. വേഫറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്. റിലീസ് ചെയ്ത ആദ്യ വാരത്തില്‍ തന്നെ ചിത്രം 50 കോടി ക്ലബില്‍ എത്തിയിരുന്നു.

tRootC1469263">

ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോര്‍ഡും കളങ്കാവല്‍ സ്വന്തമാക്കിയിരുന്നു. ഭീഷ്മപര്‍വം, കണ്ണൂര്‍ സ്‌ക്വാഡ്, ഭ്രമയുഗം, ടര്‍ബോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 50 കോടി ക്ലബില്‍ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവല്‍. കുപ്രസിദ്ധമായ സയനൈഡ് മോഹന്‍ കേസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് ആഗോള തലത്തില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം തുടരുന്നത്. ചിത്രം ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ നടത്തിയത് ട്രൂത് ഗ്ലോബല്‍ ഫിലിംസ് ആണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവല്‍.
ആഗോള ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ചിത്രം ഇതിനോടകം 60 കോടിക്ക് മുകളില്‍ ആഗോള ഗ്രോസ് നേടിക്കഴിഞ്ഞു. റെസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിലും ഗള്‍ഫിലും ചിത്രം മികച്ച പ്രതികരണവും ഗംഭീര കളക്ഷനുമാണ് നേടുന്നത്.

Tags