കമൽഹാസൻറെ തഗ് ലൈഫ് ; അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

Kamal Haasan's lyrics for Rahman's music; Thug Life song
Kamal Haasan's lyrics for Rahman's music; Thug Life song

കമൽഹാസൻറെ പുതിയ ചിത്രമായ തഗ് ലൈഫ് ജൂൺ അഞ്ചിനാണ് തിയറ്ററിൽ എത്തുന്നത്. 35 വർഷത്തെ ഇടവേളക്ക് ശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രമായതിനാൽ തന്നെ തഗ് ലൈഫിനായി ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻറെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്.

tRootC1469263">

യു.എ സർട്ടിഫിക്കറ്റ് നേടിയ ചിത്രത്തിന്റെ റൺടൈം രണ്ട് മണിക്കൂർ 45 മിനിറ്റാണ്. രാജ് കമൽ ഫിലിംസ് ഇൻറർനാഷനൽ, മദ്രാസ് ടാക്കീസ്, റെഡ് ജയൻറ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, ആർ. മഹേന്ദ്രൻ, മണിരത്‌നം, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും എ. ശ്രീകർ പ്രസാദ് എഡിറ്റിങും നിർവഹിക്കുന്ന ചിത്രത്തിന് എ. ആർ. റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. കമൽഹാസൻറെ സഹകരണത്തോടെ മണിരത്‌നമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അഭിരാമി, ജോജു ജോർജ്, നാസർ, തൃഷ, മഹേഷ് മഞ്ജരേക്കർ, ഐശ്വര്യ ലക്ഷ്മി, അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെൻഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വരാനിരിക്കുന്നത് ഒരു മാസ് ആക്ഷൻ ചിത്രമായിരിക്കും എന്നതാണ് ട്രെയിലർ നൽകുന്ന സൂചന. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ ട്രെയിലർ പുറത്തിറക്കിയിട്ടുണ്ട്.

Tags