ഇന്ത്യയിലെ പ്രതിസന്ധി ; സിനിമകളുടെ വമ്പൻ ബജറ്റുകളും, അനാവശ്യ ധൂർത്തും, ആഡംബരങ്ങളും വെട്ടിക്കുറയ്ക്കണമെന്ന് കമൽഹാസൻ

movie

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ സിനിമാ വ്യവസായത്തിന് നിർണായക മുന്നറിയിപ്പും ആഹ്വാനവുമായി ഉലകനായകൻ കമൽഹാസൻ. സിനിമകളുടെ വമ്പൻ ബജറ്റുകളും, അനാവശ്യ ധൂർത്തും, ആഡംബരങ്ങളും വെട്ടിക്കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇൻസ്റ്റാഗ്രമിലും എക്സ് പ്ലാറ്റ്‌ഫോമിലും പങ്കുവെച്ച 'എന്റെ സിനിമാ വ്യവസായത്തോടുള്ള അഭ്യർത്ഥന' എന്ന കുറിപ്പിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്.

പശ്ചിമേഷ്യയിലെ പ്രതിസന്ധി ആഗോളതലത്തിൽ ഊർജം, വ്യാപാരം, സാമ്പത്തികം എന്നിവയെ ബാധിച്ചിട്ടുണ്ടെന്നും ഇതിന്റെ പ്രതിഫലനം ഇന്ത്യൻ സിനിമാ മേഖലയിലും പ്രകടമാകുമെന്നും കമൽഹാസൻ ചൂണ്ടിക്കാണിക്കുന്നു.

Tags