കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്

kalyani

ജയ് മേഹ്ത സംവിധാനം ചെയ്യുന്ന പ്രളയ് എന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം.

ആഗോള ബോക്‌സ് ഓഫീസില്‍ 300 കോടി നേടിയ ലോക എന്ന സിനിമയിലൂടെ 2025 ല്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ നടിയാണ് കല്യാണി പ്രിയദര്‍ശന്‍, സിനിമയിലെ നടിയുടെ പ്രകടനം ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് കല്യാണി. ജയ് മേഹ്ത സംവിധാനം ചെയ്യുന്ന പ്രളയ് എന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം. രണ്‍വീര്‍ സിങ് ആണ് സിനിമയിലെ നായകന്‍.

tRootC1469263">

ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹന്‍സല്‍ മെഹ്തയും രണ്‍വീര്‍ സിങും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. രണ്‍വീറിന്റെ ആദ്യ നിര്‍മാണമാണ് പ്രളയ്. സമീര്‍ നായരും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകും.

Tags