ഞാന്‍ എക്കാലവും ആഗ്രഹിച്ചിരുന്നതുപോലെ ഒരു സഹോദരിയെ കിട്ടിയതില്‍ വലിയ ആഹ്ലാദമുണ്ട്; കല്യാണി പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍റെയും ലിസിയുടെയും മകനും വിഷ്വല്‍ എഫക്റ്റ്സ് സൂപ്പര്‍വൈസറുമായ സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍റെ വിവാഹത്തെ കുറിച്ച് വാചാലയായി കല്യാണി പ്രിയദര്‍ശന്‍.
ചെന്നൈയിലെ പുതിയ ഫ്‌ളാറ്റില്‍ തീര്‍ത്തും സ്വകാര്യമായി നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍ മാത്രമാണ് പങ്കെടുത്തത്.
വീട്ടില്‍ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ഏറ്റവും പ്രത്യേകതയുള്ള, സ്വകാര്യമായ ഒരു ചടങ്ങില്‍ എന്‍റെ സഹോദരന്‍റെ വിവാഹം ഞങ്ങള്‍ ആഘോഷിച്ചു. ഞാന്‍ എക്കാലവും ആഗ്രഹിച്ചിരുന്നതുപോലെ ഒരു സഹോദരിയായി മെലനിയെ കിട്ടിയതില്‍ വലിയ ആഹ്ലാദമുണ്ട് എനിക്ക്.
നിങ്ങള്‍ ഏവരുടെയും അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്ക് ഉണ്ടെന്ന് കരുതുന്നു, സഹോദരന്‍റെ വിവാഹ ചിത്രത്തിനൊപ്പം സോഷ്യല്‍ മീഡിയയില്‍ കല്യാണി കുറിച്ചു.