കല്യാണമരം' ചിത്രീകരണം പൂർത്തിയായി

dhyan

കൊച്ചി: മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍,ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ സംവിധായകന്‍ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്‍റര്‍ടെയ്നറായ കല്യാണമരത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. പാല, തെടുപുഴ, മുളംതുരുത്തി തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം. വ്യത്യസ്തമായ ഒരു കുടുംബകഥ പറയുന്ന സിനിമയാണ് കല്യാണമരം. നര്‍മത്തില്‍ ചാലിച്ച് കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രം എല്ലാ പ്രേക്ഷകരെയും ഏറെ രസിപ്പിക്കുന്നതാണ്.

tRootC1469263">

ധ്യാന്‍ ശ്രീനിവാസന്‍, മീര വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍, പ്രശാന്ത് മുരളി, മനോജ് കെ.യു, പ്രബിൻ ബാലൻ, നസീർ കുത്തു പറമ്പ്, അമൽ രാജ് ദേവ്, ഓമനയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. നിർമാതാവായ സജി കെ.ഏലിയാസ് പരിസ്ഥിതി പ്രവർത്തകന്റെ വേഷത്തിലും സിനിമയിൽ എത്തുന്നുണ്ട്. ധ്യാനിന്‍റെ കഴിഞ്ഞ സിനിമകളില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് കല്യാണമരത്തിലെ കഥാപാത്രമായ സജിന്‍മാഷ്. ചെറിയ ഇടവേളക്ക് ശേഷം മീര വാസുദേവ് മലയാളത്തിലേക്ക് ചുവടുവെക്കുന്ന സിനിമ കൂടിയാണ് കല്യാണമരം.

കല്യാണമരത്തിലെ നായികാ കഥാപാത്രം കൂടിയായ രാഖി തന്‍റെ കരിയറിലെ ഏറെ വ്യത്യസ്തമായ കഥാപാത്രമാണെന്ന് ആതിര പട്ടേല്‍ പറഞ്ഞിരുന്നു. ഇതുവരെ ഞാന്‍ പല വേഷങ്ങള്‍ ചെയ്തു. നഗരങ്ങളിലെ ജീവിതങ്ങള്‍ ചിത്രീകരിക്കുന്ന കഥകളിലൂടെ ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തുവന്ന എനിക്ക് രാഖി വേറിട്ട കഥാപാത്രം തന്നെയാണ്. വളരെ കാമ്പുള്ള ഒരു കഥാപാത്രം. സിനിമയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള കഥാപാത്രമായിതിനാല്‍ തന്നെ വളരെ അഭിനയസാധ്യത ഉണ്ടായിരുന്നു. മീരാ മാം (മീര വീസുദേവ്) ദേവു, മനോജേട്ടന്‍ എന്നിവരോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വളരെയേറെ സന്തോഷമുണ്ട്. കല്യാണമരത്തിന്‍റെ ലൊക്കേഷന്‍ വളരെ രസകരമായിരുന്നു. ധാരാളം നല്ല ഓര്‍മകള്‍ കല്യാണമരത്തിന്‍റെ ലൊക്കേഷന്‍ നല്കിയിട്ടുണ്ടെന്നും ആതിര പട്ടേല്‍ പറയുന്നു.

കാമറ - രജീഷ് രാമന്‍, കഥ - വിദ്യ രാജേഷ്, സംഭാഷണം - പ്രദീപ് കെ. നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, കലാസംവിധാനം- സഹസ് ബാല, എഡിറ്റിങ്- രതിന്‍ രാധാകൃഷ്ണന്‍, സംഗീതം -അജയ് ജോസഫ്, ഗാനരചന- സന്തോഷ് വർമ, മേക്കപ്പ് - റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം - രാധാകൃഷ്ണന്‍ മങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - നസീർ കുത്തുപറമ്പ്, പി.ആര്‍.ഒ -പി ആര്‍ സുമേരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ -പ്രതീഷ് കൃഷ്ണ, ക്രിയേറ്റീവ് ഡയറക്ടർ -നിഖിൽ പ്രേംരാജ്, അസോസിയേറ്റ് ഡയറക്ടർ-എം.എസ്. നിതിൻ, അസിസ്റ്റന്‍റ് ഡയറക്ടർമാർ- അർജുൻ കേശവൻ ബാബു, നിഹാൽ. സ്റ്റില്‍സ് - ഗിരിശങ്കര്‍, പബ്ലിസിറ്റി ഡിസൈന്‍സ് -ജിസന്‍ പോള്‍.
 

Tags