'എന്നെ എന്താ വിശ്വാസമില്ലേ?'; 'കളങ്കാവൽ' സ്നീക്ക് പീക്ക് പുറത്ത് വിട്ട് അണിയറപ്രവർത്തകർ

'Why don't you trust me?'; 'Kalankaval' crew releases sneak peek
'Why don't you trust me?'; 'Kalankaval' crew releases sneak peek

'എന്നെ എന്താ വിശ്വാസമില്ലേ?'; 'കളങ്കാവൽ' സ്നീക്ക് പീക്ക് പുറത്ത് വിട്ട് അണിയറപ്രവർത്തകർ

ജിതിൻ കെ ജോസ് സംവിധാനം ചെയ്ത മമ്മൂട്ടി- വിനായകൻ ചിത്രം കളങ്കാവൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളോടെ മുന്നേറുകയാണ്. നാല് ദിവസങ്ങൾ കൊണ്ട് 50 കോടിയാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷനായി ചിത്രം സ്വന്തമാക്കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ സ്നീക്ക് പീക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

tRootC1469263">

മമ്മൂട്ടിയുടെയും വിനായകന്റെയും മികച്ച പ്രകടനമാണ് ചിത്രത്തിലെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. അതേസമയം ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും ഇന്നലെ കളങ്കാവൽ സ്വന്തമാക്കി. ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ. മമ്മൂട്ടിക്കമ്പനിയുടെ ഏഴാം ചിത്രമായെത്തിയ കളങ്കാവൽ നവാഗതനായ ജിതിൻ ജോസാണ് സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെയും വിനായകന്റെയും മികവാർന്ന പ്രകടനം തന്നെയാണ് സിനിമയുടെഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.കുറുപ്പ് എന്ന ചിത്രത്തിന്റെ കഥയെഴുതിയ ജിതിൻ കെ ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

മലയാളത്തിൽ ആദ്യമായി 21 നായികമാർ ഒന്നിച്ചെത്തിയ ചിത്രം കൂടിയായിരുന്നു കളങ്കാവൽ. എട്ട് മാസങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ മമ്മൂട്ടി ചിത്രമാണ് കളങ്കാവൽ. നേരത്തെ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ബസൂക്ക ആയിരുന്നു ഏറ്റവും ഒടിവിലെത്തിയ മമ്മൂട്ടി ചിത്രം. എന്തായാലും വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മമ്മൂക്കയുടെ ബോക്സ് ഓഫിസിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് കളങ്കാവലിലൂടെ നടക്കുന്നത് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. 

Tags