കളങ്കാവലിന് സയനൈഡ് മോഹന്റെ കേസുമായിട്ട് ബന്ധമുണ്ടോ?; വെളിപ്പെടുത്തി മമ്മൂട്ടി

Mammootty surprises again;
Mammootty surprises again;

മമ്മൂട്ടിയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കളങ്കാവൽ. ചിത്രം സയനൈഡ് മോഹന്റെ കേസിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് മനസുതുറക്കുകയാണ് മമ്മൂട്ടി. കളങ്കാവലിന് സയനൈഡ് മോഹന്റെ കേസുമായിട്ട് ബന്ധമില്ലെന്നും പക്ഷെ സിനിമയിൽ സയനൈഡ് ഉപയോഗിക്കുന്നുണ്ട് എന്നും മമ്മൂട്ടി പറഞ്ഞു.

tRootC1469263">

'സയനൈഡ് മോഹന്റെ കേസുമായിട്ട് കളങ്കാവലിന് ബന്ധമില്ല. പക്ഷെ സിനിമയിൽ സയനൈഡ് ഉപയോഗിക്കുന്നുണ്ട്. സയനൈഡ് മോഹനുമായി ഈ സിനിമയ്ക്ക് ബന്ധമില്ല. പക്ഷെ അതുപോലെ ഒരാളുടെ കഥയാകാം ഇത്. അങ്ങനെ ഒത്തിരി പേരെ നമ്മൾ പിടിച്ചിട്ടുണ്ടല്ലോ. പക്ഷെ സംവിധായകനെയും എഴുത്തുകാരനെയും ഇൻസ്പയർ ചെയ്ത മോമെന്റുകൾ സിനിമയിലുണ്ടാകാം', മമ്മൂട്ടിയുടെ വാക്കുകൾ.

Tags