ചരിത്രം കുറിച്ച് ‘കളങ്കാവൽ’ ; 2025ൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച മമ്മൂട്ടി ചിത്രം...

Kalangaval
Kalangaval

തീയറ്ററിൽ നേട്ടമുണ്ടാക്കി കളങ്കാവൽ മുന്നേറുന്നു. മമ്മൂട്ടിയും വിനായകനും ഒന്നിച്ച സിനിമ 72 കോടിയിലേക്ക് കുതിയ്ക്കുകയാണ്. മമ്മൂട്ടിക്കമ്പനി നിർമ്മിച്ച് നവാഗതനായ ജിതിൻ ജോസ് സംവിധാനം ചെയ്ത സിനിമ റിലീസ് മുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യൻ ആഭ്യന്തര മാർക്കറ്റിലും വിദേശമാർക്കറ്റിലും സിനിമ ഒരുപോലെ നേട്ടമുണ്ടാക്കുന്നുണ്ട്. ജി.സി.സി ഒഴികെയുള്ള വേൾഡ് വൈഡ് ഓവർസീസിൽ നിന്ന് മാത്രം 08 കോടിയോളം ചിത്രം ഇതിനകം നേടി. റിലീസ് ചെയ്ത് 11 ദിവസം പിന്നിട്ടിട്ടും ചിത്രം തിയറ്ററുകളിൽ വൻവിജയം തുടരുന്നു. 2025ൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച മമ്മൂട്ടി ചിത്രം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാൽപ്പതിയഞ്ച് രാജ്യങ്ങളിലാണ് ചിത്രം നിലവിൽ പ്രദർശിപ്പിക്കുന്നത്.

tRootC1469263">

കൊടും കുറ്റവാളിയായ സയനൈഡ് മോഹൻ്റെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കളങ്കാവൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ വേൾഡ് വൈഡ് റിലീസിൻ്റെ ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയത് (ജി.സി.സി ഒഴികെയുള്ള) ഹംസിനി എൻ്റർടെയിൻമെൻ്റുമായി സഹകരിച്ചു കൊണ്ട് ആർ.എഫ്.ടി ഫിലിംസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. 2014ൽ യൂ.കെ കേന്ദ്രമാക്കി പ്രമുഖ വ്യവസായിയും മലയാളിയുമായ റൊണാൾഡ് തൊണ്ടിക്കൽ തുടക്കം കുറിച്ച സിനിമ വിതരണ ശൃംഖലയാണ് ആർ.എഫ്.ടി ഫിലിംസ്. കഴിഞ്ഞ 11 വർഷങ്ങളായി ഓവർസീസ് വിതരണ രംഗത്ത് നിറസാന്നിധ്യമായ ഈ ടീം ആണ് ഏറ്റവും കൂടുതൽ ഓവർസീസ് രാജ്യങ്ങളിൽ മലയാളം സിനിമ റിലീസിന് എത്തിച്ചിരിക്കുന്നത്.
വാർത്ത പ്രചരണം: പി.ശിവപ്രസാദ്

Tags