'കാക്കിപ്പട' ഡിസംബർ 30ന് പ്രദർശനത്തിന് എത്തും

kakkipada

ഷെബി ചൗഘട് സംവിധാനം നിർവ്വഹിക്കുന്ന “കാക്കിപ്പട” ഡിസംബർ 30ന് പ്രദർശനത്തിന് എത്തും. റിലീസ് മാറ്റേണ്ടി വന്നത് സെൻസർ ബോഡിന്റെ നിർദ്ദേശാനുസരണം ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് മാറ്റേണ്ടി വന്നതിനാലാണെന്ന് സംവിധായകൻ നേരത്തെ അറിയിച്ചിരുന്നു.

ചിത്രത്തിൽ അക്ഷയ് ആയി നിരഞ്ജ്  എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘പ്ലസ് ടു’, ‘ബോബി’ എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത “കാക്കിപ്പട” സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള ഒരു സബ്‌ജക്റ്റ് ആണ്.  എസ്.വി.പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്ത് ആണ്‌ പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന “കാക്കിപ്പട” നിര്‍മ്മിച്ചിരിക്കുന്നത്.

നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടർ- മാത്യൂസ് എബ്രഹാം.  സംഗീതം – ജാസി ഗിഫ്റ്റ്, റോണി റാഫേൽ, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു.
 

Share this story