കെ. ആർ ഗൗരിയമ്മ സ്ത്രീ ശാക്തീകരണത്തിന് ദീർഘവീക്ഷണത്തോടെ പദ്ധതികൾ നടപ്പാക്കിയ ഭരണാധികാരി : കൽപ്പന കണ്ണബീരൻ

google news
hgb

തിരുവനന്തപുരം;  വനിതാ വികസന കോർപ്പറേഷന്റെ സ്ഥാപകമന്ത്രിയായിരുന്ന കെ. ആർ. ഗൗരിയമ്മ സ്ത്രീ ശാക്തീകരണത്തിന് ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിൽ വിജയിച്ച വ്യക്തിത്വമായിരുന്നുവെന്ന് പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞയും, നിയമവിദഗ്ധയുമായ  പ്രൊഫ. (ഡോ) കല്പന കണ്ണബീരൻ പറഞ്ഞു. സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ മുപ്പത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ കെ.ആർ ഗൗരിയമ്മ എൻഡോവ്മെന്റ് പ്രഭാഷണം നടത്തുകയായിരുന്നു അവർ.

സ്ത്രീ ശാക്തീകരണം നടപ്പിലാക്കണമെങ്കിൽ അവർക്ക് അതിനുള്ള സാമ്പത്തിക വികസനമാണ് വേണ്ടതെന്ന് പതിറ്റാണ്ടുകൾക്ക് മുൻപെ തിരിച്ചറിവാണ് അവർ മന്ത്രിയായ വേളയിൽ ഇത്തരത്തിലുളള സാമ്പത്തിക കോർപ്പറേഷൻ ആരംഭിച്ചത്. അത് കേരള വനിതാ സമൂഹത്തിൽ കൊണ്ട് വന്ന മാറ്റം ഇപ്പോൾ പ്രത്യക്ഷത്തിൽ ഏവരും അനുഭവിക്കുകയാണ്. അത് പോലെ 50 വർഷത്തിന് ശേഷമുള്ള സാഹചര്യത്തിലെ സാമൂഹിക പശ്ചാത്തലം മനസിലാക്കി പദ്ധതികൾ ആവിഷ്കരിക്കാൻ കോർപ്പറേഷൻ തയ്യാറാകണമെന്നും അവർ പറഞ്ഞു.

ഇന്ത്യയിലെ തന്നെ മികച്ച വനിതാ ഭരണകർത്താവായ കെ.ആർ. ഗൗരിയമ്മയുടെ നാട്ടിൽ  നിൽക്കുമ്പോൾ  കേരളത്തിൽപോലും സ്ത്രീകൾക്ക് അധികാര സ്ഥാനത്ത് മതിയായ പ്രധിനിത്യം ലഭിക്കുന്നുവോ എന്ന് താൻ ചിന്തിച്ച് പോകുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് അവസരം ഉണ്ടെങ്കിലും മറ്റ് ജനറൽ സ്ഥാനങ്ങളിൽ സ്ത്രീകൾക്ക് മത്സരിക്കാനും, വിജയിക്കാനുമുള്ള അവസരം ഇനിയും വർദ്ധിക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.

തുടർന്ന് നടന്ന ടെക്നിക്കൽ സെഷനുകളിൽ  മുൻ ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക്,  മുൻ ചീഫ് സെക്രട്ടറി എസ്. എം വിജയാനന്ദ്,  അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഐഎഎസ് എൻ എസ് കെഫ്ഡിസി എംഡി പ്രഭാത് കുമാർ സിംഗ് , കെഎഫ്സി ഇഡി പ്രേംനാഥ് രവീന്ദ്രൻ, ശുചിത്വ മിഷൻ ഇഡി കെ.ടി ബാലഭാസ്കരർ, എസ്.എൽ.ബി.സി സെൽ ഡിഎം സുനിൽ പി.എൽ, പ്ലാനിംഗ് ബോർഡ് അംഗം മിനി സുകുമാരൻ, കില ഡയറക്ടർ ജനറൽ ജോയി ഇളമൺ,ബി.സന്ധ്യ ഐപിഎസ്, സെൻട്രർ ഫോർ കൾച്ചറൽ സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. മീനാ ടി പിള്ള,  ജെന്റർ കൗൺസിൽ കൺസൾട്ടന്റ് ഡോ. ടി.കെ ആനന്ദി, പോണ്ടിച്ചേരി സർവ്വകലാശാല വനിതാ പഠന വിഭാഗം സ്ഥാപക മേധാവി ഡോ. ഉഷ വിടി, ശ്യാമ എസ് പ്രഭ  തുടങ്ങിയവർ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. വനിതാ വികസന കോർപ്പറേഷൻ അധ്യക്ഷ കെ എസി റോസക്കുട്ടി അധ്യക്ഷത വഹിച്ചു. എം.ഡി വി.സി ബിന്ദു വിഷയാവതരണം നടത്തി. ഡയറക്ടർമാരായ വി.കെ പ്രകാശിനി, ശൈലജ സുരേന്ദ്രൻ, അഡ്വ. ടി. വി അനിത, ഗ്രേസ് എം.ഡി. ആർ ഗിരിജ, റീജണൽ മാനേജർ ഫൈസർ മുനീർ  കെ തുടങ്ങിയവർ പങ്കെടുത്തു.

Tags