'ഒന്ന് ഒരു ടാറ്റൂ അടിക്കണം, രണ്ടാമതായി ഒരു കാത് കുത്തണം... അപ്പന്‍റെ ആഗ്രഹം സാധിച്ച് കൊടുത്ത് നടി ജുവല്‍ മേരി

നടിയായും അവതാരികയായുമെല്ലാം പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയാണ് ജുവല്‍ മേരി. ജുവലിനെ പിന്നീട് മലയാളികള്‍ കാണുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായിട്ടാണ്.
ഉട്ടോപ്യയിലെ രാജാവ് എന്ന കമല്‍ സംവിധാനം ചെയ്ത ചിത്രത്തിലാണ് ജുവല്‍ മേരി ആദ്യമായി നായികയായി അഭിനയിച്ചത്.
സ്വന്തം പിതാവിന്റെ കാത് കുത്തണമെന്ന വളരെ നാളുകളായുള്ള മോഹം സാധിച്ചുകൊടുത്തതിന്റെ സന്തോഷമാണ് ജുവല്‍ വീഡിയോയില്‍ പങ്കുവെച്ചിരിക്കുന്നത്.
തന്റെ അപ്പന് രണ്ട് ആഗ്രഹങ്ങളാണ് ഉള്ളതെന്നും അതില്‍ ഒന്ന് താന്‍ ഇപ്പോള്‍ സാധിച്ച് കൊടുത്തുവെന്നുമാണ് ജുവല്‍ മേരി കുറിപ്പില്‍ പറയുന്നത്. 'കുറെ നാള് മുമ്ബ് അപ്പന്‍ എന്നോട് പറഞ്ഞു.... എനിക്ക് 2 ആഗ്രഹങ്ങളുണ്ട്.'
'ഒന്ന് ഒരു ടാറ്റൂ അടിക്കണം, രണ്ടാമതായി ഒരു കാത് കുത്തണം... മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന പേടിക്ക് മേലെ.... ഒരിക്കല്‍ പറഞ്ഞിട്ട് പിന്നെ മിണ്ടിയിട്ട് ഇല്ല. പക്ഷെ ഞാന്‍ മറന്നില്ല... കിട്ടിയ ചാന്‍സിന് ഓരോന്ന് വീതം സാധിച്ച് കൊടുത്തു.'
'നമ്മുടെ മാതാപിതാക്കള്‍ നമ്മുടെ മക്കളാകുമ്ബോള്‍... കുട്ടികളായിരുന്നപ്പോള്‍ അവര്‍ നമ്മളോട് പെരുമാറിയതുപോലെ അവരോട് പെരുമാറൂ' എന്നും ജുവല്‍ മേരി പോസ്റ്റിലൂടെ പറഞ്ഞു. മിനിറ്റുകള്‍ക്കുള്ളില്‍ ജുവലിന്റെ വീഡിയോ വൈറലായി.