'ലാലേട്ടാ എനിക്കും കൂടെ ഒരു അവസരം താ… ', തുടരും കണ്ട സന്തോഷത്തിൽ ജൂഡ് ആന്റണി

'Laletta, give me a chance too...', Jude Antony is happy to see it continue
'Laletta, give me a chance too...', Jude Antony is happy to see it continue

 ഗംഭീര അഭിപ്രായമാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ തുടരും സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ മേക്കിങ്ങും മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സുമെല്ലാം വലിയ കയ്യടിയാണ് ഏറ്റുവാങ്ങുന്നത്. കെ ആര്‍ സുനിലിന്റെ കഥയും തരുണ്‍ മൂര്‍ത്തിയോടൊപ്പം ചേര്‍ന്നൊരുക്കിയ തിരക്കഥയും ജേക്ക്സ് ബിജോയിയുടെ മ്യൂസിക്കുമെല്ലാം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി. 

tRootC1469263">

സിനിമ കണ്ടിട്ട് മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ കൊതിയാകുന്നു ഒരവസരം തനിക്ക് കൂടെ തരുമോ എന്നാണാണ് ജൂഡ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ച് ചോദിക്കുന്നത്. ഉള്ളടക്കം തന്നെയാണ് മലയാളം സിനിമയുടെ അംബാസ്സിഡര്‍ എന്നും മോഹൻലാല്‍ ഇവിടെ തന്നെ തുടരുമെന്നും ജൂഡ് കുറിച്ചു.

'മോഹന്‍ലാല്‍ തുടരും!! അതെ ലാലേട്ടന്‍ ഇവിടെ തന്നെ തുടരും. അസാധ്യ ചിത്രം. എന്തൊരു ഫിലിം മേക്കർ ആണ് തരുൺ മൂർത്തി താങ്കൾ. ഞാൻ നിങ്ങളുടെ ഫാൻ ആയി മാറിയിരിക്കുന്നു. കെ ആർ സുനിൽ ചേട്ടാ ദൈവം തന്ന വരമാണ് നിങ്ങൾ. ജേക്ക്സിന്റെ സംഗീതം ഷാജി ചേട്ടന്റെ കാമറ, വിഷ്ണുവിന്റെ സൗണ്ട് മിക്സിങ് എല്ലാം സൂപ്പർ. പ്രകാശ് വർമ, എന്റെ പൊന്നു ചേട്ടാ ചേട്ടനാണ് ചേട്ടന്‍. 

ബിനു ചേട്ടന്‍, ശോഭന മാം അങ്ങനെ അഭിനയിച്ചവരും പിന്നണിയില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരും അതിഗംഭീരം. രജപുത്ര രഞ്ജിത് ഏട്ടനും സിനിമയുടെ അണിയറപ്രവർത്തകർക്കും അഭിനന്ദങ്ങൾ. മലയാളം സിനിമയ്ക്കു കോൺടെന്റ് തന്നെയാണ് അംബാസിഡർ. ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം താ. കൊതിയാകുന്നു,' ജൂഡ് ആന്റണി ഫേസ്ബുക്കിൽ കുറിച്ചു.

Tags