ശിവകാര്‍ത്തികേയനും ആയുഷ്മാന്‍ ഖുറാനയ്ക്കും വേണ്ടി സിനിമ എഴുതിയിരുന്നു: ജൂഡ് ആന്തണി
18 ന് ശേഷം എനിക്ക് ഒരുപാട് ഓഫറുകളും കോളുകളും വന്നു',
വിസ്മയ മോഹന്‍ലാല്‍ ചിത്രം തുടക്കത്തിന്റെ റിലീസിന്റെ തിരക്കുകളിലാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ചിത്രത്തില്‍ മോഹന്‍ലാലും കാമിയോ വേഷത്തില്‍ എത്തുന്നുണ്ട്. ആഗസ്റ്റ് ഏഴിനാണ് ചിത്രം റിലീസിനെത്തുന്നത്. ഇപ്പോഴിതാ തുടക്കത്തിന് മുന്‍പ് ഹിന്ദിയില്‍ ആയുഷ്മാന്‍ ഖുറാനയെ വെച്ചും തമിഴില്‍ ശിവകാര്‍ത്തികേയനെ വെച്ചും സിനിമകള്‍ പ്ലാന്‍ ചെയ്തിരുന്നു എന്ന് പറയുകയാണ് ജൂഡ്.
'തുടക്കം ഞാന്‍ സംവിധാനം ചെയ്യാന്‍ പ്ലാനിലുള്ള സിനിമ ആയിരുന്നില്ല. എംവി കൈരളി എന്ന കപ്പല്‍ കാണാതായതിനെക്കുറിച്ച് ഒരു സിനിമ ചെയ്യാന്‍ എനിക്ക് പ്ലാന്‍ ഉണ്ടായിരുന്നു. ഹിന്ദിയില്‍ ആയുഷ്മാന്‍ ഖുറാനയ്ക്ക് ഒപ്പം ഒരു സിനിമ പ്ലാനിലുണ്ടായിരുന്നു അതിന്റെ സ്‌ക്രിപ്റ്റും നടക്കുന്നുണ്ടായിരുന്നു. ഒപ്പം തമിഴില്‍ ശിവകാര്‍ത്തികേയനെ വെച്ചും ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. ഞാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു പക്ഷെ ഒന്നും കംപ്ലീറ്റ് ആയില്ല. എന്നാല്‍ പിന്നീട് ഞാന്‍ ഇങ്ങനെ അല്ലല്ലോ സിനിമ ചെയ്തുകൊണ്ടിരുന്നത് എന്ന സത്യം ഞാന്‍ മനസിലാക്കി. 2018 നു മുന്‍പ് ഒരു സിനിമ എഴുതി അത് ഷൂട്ട് ചെയ്തു, അത് റിലീസ് ചെയ്തു ആ സിനിമയുടെ ഔട്ട്പുട്ട് ആസ്വദിച്ച് ശേഷമാണ് അടുത്ത് എന്ത് ചെയ്യണമെന്ന് ഞാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ 2018 ന് ശേഷം എനിക്ക് ഒരുപാട് ഓഫറുകളും കോളുകളും വന്നു', ജൂഡ് പറഞ്ഞു
.jpg)

