ജെഎസ്‌കെ സിനിമ ഹൈക്കോടതി ശനിയാഴ്ച കാണും

Censor Board denies permission to screen 'JSK'; Reason being Janaki!!
Censor Board denies permission to screen 'JSK'; Reason being Janaki!!

കൊച്ചി: സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ചിത്രം 'ജെഎസ്‌കെ: ജാനകി സ്റ്റേറ്റ് ഓഫ് കേരള' ഹൈക്കോടതി കാണും. ശനിയാഴ്ച രാവിലെ പത്തുമണിക്കാണ് ജസ്റ്റിസ് എന്‍. നഗരേഷ് സിനിമ കാണുക. സിനിമ കാണണമെന്ന ആവശ്യം കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാര്‍ കോടതിയ്ക്ക് മുമ്പാകെ വച്ചിരുന്നു.

tRootC1469263">

സിനിമ കാണാന്‍ തീരുമാനിച്ചു. അതാണ് ശരിയായ നടപടി. കണ്ടുകഴിഞ്ഞാല്‍ ഉള്ളടക്കം അറിയാന്‍ കഴിയും. സിനിമ കാണാനുള്ള സമയം തീരുമാനിക്കാന്‍ ഹര്‍ജിക്കാരായ നിര്‍മാതാക്കളോട് കോടതി ആവശ്യപ്പെട്ടു. പാലാരിവട്ടത്തെ ലാല്‍ മീഡിയയില്‍വച്ചാവും കോടതി സിനിമ കാണുക.

സിനിമ കാണണം എന്ന ആവശ്യം സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷകനും മുന്നോട്ടുവെച്ചിരുന്നു. മുംബൈയില്‍ സിനിമ കാണണം എന്നായിരുന്നു ആവശ്യം. എന്നാല്‍, ഇത് കോടതി നിരാകരിച്ചു. ചിത്രം കൊച്ചിയില്‍വന്ന് കാണാന്‍ കോടതി നിര്‍ദേശിച്ചു. കേസ് വീണ്ടും അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.
 

Tags