'ജെഎസ്‌കെ' ചിത്രത്തിന്റെ പ്രദര്‍ശനാനുമതി ; വിവാദത്തില്‍ പ്രതികരിച്ച് ഫെഫ്ക

jsk
jsk

കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് റിവൈസിംഗ് കമ്മിറ്റിയും ആവശ്യപ്പെട്ടുവെന്നും സമാനമായി രണ്ട് സിനിമകള്‍ ഇതിന് മുന്‍പ് പേര് മാറ്റിയിരുന്നുവെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍.

സുരേഷ് ഗോപി നായകനായി എത്തുന്ന 'ജെഎസ്‌കെ' ചിത്രത്തിന്റെ പ്രദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ഫെഫ്ക. കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് റിവൈസിംഗ് കമ്മിറ്റിയും ആവശ്യപ്പെട്ടുവെന്നും സമാനമായി രണ്ട് സിനിമകള്‍ ഇതിന് മുന്‍പ് പേര് മാറ്റിയിരുന്നുവെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍.

tRootC1469263">

സിനിമയുടെ നിര്‍മാതാക്കള്‍ കടുത്ത ആശങ്കയിലാണ്. സമ്മര്‍ദ്ദത്തിന്റെ ഫലമായി പേര് മാറ്റിയാലും ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബി ഉണ്ണികൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, സെന്‍സര്‍ ബോര്‍ഡ് ഓഫീസിന് മുന്നില്‍ സമരത്തിന് ഒരുങ്ങുകയാണ് ഫെഫ്ക. തിങ്കളാഴ്ച സെന്‍സര്‍ ബോര്‍ഡ് ഓഫീസിന് മുന്നില്‍ സമരം ചെയ്യും. നിര്‍മാതാക്കളുടെ സംഘടനയും അമ്മ പ്രതിനിധികളും സമരത്തില്‍ പങ്കെടുക്കും.

Tags