ജോയ് മാത്യുവിന്‍റെ മകള്‍ വിവാഹിതയായി

joymathew
സിദ്ദിഖ്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ ചടങ്ങിന് എത്തിയിരുന്നു.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ജോയ് മാത്യുവിന്‍റെ മകള്‍ ആന്‍ എസ്തര്‍ വിവാഹിതയായി. ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സു​ഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം. തുടര്‍ന്ന് നടന്ന റിസപ്ഷനില്‍ സിനിമാരം​ഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

സരിതയാണ് ജോയ് മാത്യുവിന്‍റെ ഭാര്യ. മാത്യു, ആന്‍, താനിയ എന്നിങ്ങനെ മൂന്ന് മക്കളാണ് ഇവര്‍ക്ക്. ലാല്‍, രണ്‍ജി പണിക്കര്‍, സിദ്ദിഖ്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ ചടങ്ങിന് എത്തിയിരുന്നു.

Share this story