വിജയ്യെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്റെ അനാവശ്യ ചോദ്യം; രൂക്ഷപ്രതികരണവുമായി നടി മാളവിക മോഹനന്‍

Malavika Mohan

പ്രകോപിതയായ താരം, 'എന്തൊക്കെ ചോദ്യങ്ങളാണ് നിങ്ങള്‍ ഈ ചോദിക്കുന്നത്?' എന്ന് അവിടെ വെച്ചുതന്നെ പ്രതികരിച്ചു.

വിജയ്യെക്കുറിച്ച് അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ച് നടി മാളവിക മോഹനന്‍. വിജയ് പോകുന്ന പലയിടത്തും നടി തൃഷ കൃഷ്ണനും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ടെന്നും, അദ്ദേഹത്തോടൊപ്പം എങ്ങനെ യാത്ര ചെയ്യാമെന്നതിനെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോ എന്നുമായിരുന്നു പരിപാടിക്കിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ മാളവികയോട് ചോദിച്ചത്. ഇത് കേട്ട് പ്രകോപിതയായ താരം, 'എന്തൊക്കെ ചോദ്യങ്ങളാണ് നിങ്ങള്‍ ഈ ചോദിക്കുന്നത്?' എന്ന് അവിടെ വെച്ചുതന്നെ പ്രതികരിച്ചു.

തുടര്‍ന്ന് ഈ പ്രശ്‌നത്തില്‍ കൂടുത വിശദീകരണവുമായി നടി എക്‌സിലൂടെ പോസ്റ്റുമായി എത്തി. 'കഴിഞ്ഞ ഏഴ് വര്‍ഷമായി ദളപതി വിജയ്യെ എനിക്കറിയാം. എനിക്ക് വലിയ ബഹുമാനമുള്ള അദ്ദേഹത്തെ ഒരു സുഹൃത്ത് എന്ന് വിളിക്കാനാവുന്നതില്‍ എനിക്ക് അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്. അദ്ദേഹത്തിന്റെ യാത്ര അവിശ്വസനീയമായ ഒന്നാണ്. മാധ്യമ ഇടപെടലുകള്‍ എല്ലാവരുടെയും നന്മയ്ക്കായി കുറച്ചുകൂടി മാന്യതയും പരിഗണനയും പുലര്‍ത്തണം', മാളവികയുടെ വാക്കുകള്‍. നിരവധി പേരാണ് മാളവികയെ അനുകൂലിച്ച് രംഗത്തെത്തുന്നത്.

Tags