'ജോംഗ' ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനംചെയ്തു


നവാഗതനായ റിജുരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ ജോംഗയുടെ ടൈറ്റിൽ പ്രകാശനം നടന്നു.പ്രശസ്ത നടനും സംവിധായകനുമായ മേജർ രവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രകാശനം നിർവ്വഹിച്ചത്.ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. മിലിട്ടറിയും, പ്രണയവും, ഇമോഷനും, നർമ്മവും,ഹൊററും എല്ലാം കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണ് ജോംഗ'. മലയാളത്തിലെ പ്രമുഖ താരമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മലയാളത്തിനുപുറമേ ഇൻഡ്യയിലെ വിവിധ ഭാഷകളിലെ താരങ്ങളും അണിനിരക്കുന്നു.സംഗീതം - ജെഫ്രി ജോനാഥൻഛായാഗ്രഹണം - അഭിമന്യു വിശ്വനാഥ്,എഡിറ്റിംഗ് അതുൽ വിജയ്.കലാസംവിധാനം. ജയൻ ക്രയോൺ.മേക്കപ്പ് - ലിബിൻ മോഹൻ.ഡിസൈൻ - റോസ്മേരി ലില്ലു'സംഘടനം-കലൈകിംഗ്സ്റ്റൺ.സൗണ്ട് ഡിസൈൻ -അരുൺ വർമ്മപ്രൊഡക്ഷൻ കൺട്രോളർ - എൽ.ബി. ശ്യാംലാൽ '. ക്വിസ്സോ മൂവീസ്സിൻ്റെ ബാനറിൽ വിജയ് ബൻ മ്പാൽ, നമ്പീർ.പി.എം. എന്നിവര് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കുളു മൊണാലി കണ്ണൂർ, എന്നിവിടങ്ങളിലായി പൂർത്തിയാകും
വാഴൂർ ജോസ്.
Tags

വാഹനാപകടത്തിൽ കാലറ്റുപോയ ഓട്ടോ ഡ്രൈവറെ പ്രതിയാക്കിയതായി പരാതി ;ഇൻഷുറൻസ് തുക നിഷേധിക്കാൻ അഭിഭാഷകൻ നീക്കം നടത്തിയെ ന്ന് ആരോപണം
വാഹനാപകടത്തിൽ ഒരു കാൽ അറ്റുപോയ ഇൻഷൂറൻസ് ഓട്ടോഡ്രൈവർക്ക് ഇൻഷൂറൻസ് നഷ്ടപരിഹാരം നൽകാതെ അഭിഭാഷകൻ്റെ നേതൃത്വത്തിൽ വഞ്ചിച്ചതായി പരാതി. മയ്യിൽ കയരളത്തെ ജി.കെ വിജയനാണ് (61) കണ്ണൂരിലെ സുഭാഷ് ചന്ദ്രബോസെന്ന അഭി

പൊങ്കാലയ്ക്ക് ശേഷം ഒറ്റ രാത്രിക്കുള്ളിൽ ക്ലീൻ നഗരം ; നഗരസഭയ്ക്ക് അഭിനന്ദനങ്ങളുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്
കൃത്യതയാർന്ന പ്രവർത്തനം സംഘടിപ്പിച്ച് പൊങ്കാല മഹോത്സവ നടത്തിപ്പിനാവശ്യമായ സൗകര്യങ്ങളും പിന്തുണയും നൽകിയ തിരുവനന്തപുരം നഗരസഭയ്ക്കും ശുചീകരണ തൊഴിലാളികൾക്കും പൊലീസിനും മറ്റ് സർക്കാർ വകുപ്പുകൾക്കും അഭിനന