ജോജു ജോർജിന്റെ ‘പരിപാടി’ക്ക് പാട്ടിന്റെ തുടക്കം ; യുവനുമായി കൈകോർക്കുന്നു
ജോജു ജോർജ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘പരിപാടി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ഗാനവും പുറത്തിറങ്ങി. ‘പാട്ട് പരിപാടി’ എന്ന പേരിലുള്ള ഗാനത്തിന് സംഗീതം നൽകിയതും ആലപിച്ചതും യുവൻ ശങ്കർ രാജയാണ്. മലയാള സിനിമയിൽ സംഗീതസംവിധായകനായി യുവൻ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
നൂറിലധികം പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ജോജു ജോർജ് തന്നെയാണ് പ്രധാന വേഷത്തിലെത്തുന്നത്. തൃശ്ശൂർ പശ്ചാത്തലമാക്കുന്ന കഥയുടെ പ്രധാന ഭാഗങ്ങൾ ചാലക്കുടിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ചിത്രം നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസംബറിൽ തിയേറ്ററുകളിലെത്തുമെന്ന സൂചനയാണ് ഗാനത്തിന്റെ പ്രചാരണ വീഡിയോയിലൂടെ അണിയറപ്രവർത്തകർ നൽകിയിരിക്കുന്നത്.
.jpg)


