'ഇരട്ട' ചിത്രത്തിന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു

fh


ജോജു ജോർജിന്റെ  ചിത്രമായ ഇരട്ട ഫെബ്രുവരി 3ന് പ്രദർശനത്തിനെത്തി. മികച്ച പ്രതികരണം നേടി ചിത്രം  ഇപ്പോൾ ഒടിടിയിൽ  റിലീസ് ചെയ്തു. ചിത്രം മാർച്ച് മൂന്നിനാണ് നെറ്റ്ഫ്ലിക്സിൽ റിലീസ്ആയി .   നവാഗതനായ രോഹിത് എം ജി കൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിൽ ജോജു തന്റെ കരിയറിൽ ആദ്യമായി ഇരട്ടവേഷത്തിൽ അഭിനയിക്കുന്നു. ഇപ്പോൾ സിനിമയിലെ പുതിയ മേക്കിങ് വീഡിയോ റിലീസ് ചെയ്തു

ഇരട്ട സഹോദരങ്ങളുടെ പോലീസ് ഓഫീസർമാരുടെ കഥയാണ് ഇരട്ട . അഞ്ജലി, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ അബ്ദുസമദ്, അഭിരാം തുടങ്ങിയവരാണ് അഭിനേതാക്കൾ.

ഗിരീഷ് ഗംഗാധരന്റെയും ഷൈജു ഖാലിദിന്റെയും മുൻ അസോസിയേറ്റ് ആയിരുന്ന വിജയ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയിയുടെ സംഗീതവും മനു ആന്റണി എഡിറ്റിംഗും നിർവ്വഹിക്കുന്നു. സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്, ജോജു, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

 

Share this story