യൂണിഫോമിൽ ജയസൂര്യ, കൈയിൽ തകർന്ന കുരിശ് ; ‘മായൻ’ ഡിസംബർ മൂന്നിന് എത്തും
Oct 19, 2026, 19:32 IST
ജയസൂര്യ നായകനാകുന്ന മായൻ ചാപ്റ്റർ 1ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൊലീസ് വേഷത്തിൽ, രാത്രിയിലെ റോഡിൽ തകർന്ന കുരിശുമായി നിൽക്കുന്ന ജയസൂര്യയാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം മിസ്റ്ററി ത്രില്ലർ വിഭാഗത്തിലാണ് ഒരുങ്ങുന്നത്.
നൈല ഉഷ, വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഡിസംബർ 3ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപനം.
.jpg)


