‘ഈ കഥ തന്നോട് പറഞ്ഞപ്പോൾ മുതൽ ത്രില്ലിൽ ആയിരുന്നു, റിഷബ് ഷെട്ടി എന്റെ വലിയ ആരാധകനാണെന്ന് പറഞ്ഞു’ : ജയറാം
സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് കാന്താര ചാപ്റ്റർ . വലിയ ബജറ്റിൽ ആണ് ഈ ചിത്രം ഒരുങ്ങിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് എല്ലാ കോണിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ വിജയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ജയറാം. റിഷബ് തന്നോട് ഈ കഥ പറഞ്ഞപ്പോൾ മുതൽ ത്രില്ലിൽ ആയിരുന്നുവെന്നും നടൻ പറഞ്ഞു.
‘മൂന്ന് വർഷം മുന്നേ കാന്താരയുടെ ആദ്യ ഭാഗം ഇറങ്ങിയ സമയത്ത്, ആ സിനിമ കണ്ടപ്പോൾ അദ്ദേഹത്തെ വിളിച്ച് അഭിനന്ദനം അറിയ്ക്കണം എന്നുണ്ടായിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം എന്നെ തേടി അദ്ദേഹത്തിന്റെ കോൾ എത്തി, ഞാൻ ഞെട്ടിപ്പോയി. നിങ്ങളുടെ വലിയ ഫാൻ ആണ് ഞാൻ എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ വർഷങ്ങളായി അദ്ദേഹം എന്റെ ഫാൻ ആണെന്ന് പറഞ്ഞു. കേരള കർണാടക ബോർഡറിലാണ് ഒരുപാട് കാലം അദ്ദേഹം ചിലവഴിച്ചത്.
അന്നത്തെ കാലത്തെ എല്ലാ മലയാളം സിനിമകളും പുള്ളി കണ്ടിട്ടുണ്ട്. അങ്ങനെയാണ് അദ്ദേഹം എന്നെ വിളിച്ചത്. കാന്താര 2 വിലേക്ക് ഒരു വേഷം ചെയ്യാൻ വരണം എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സിനിമയുടെ കഥ പറയുകയും ചെയ്തു. വലിയ ത്രില്ല് തോന്നി കഥ കേട്ട് കഴിഞ്ഞപ്പോൾ അത്രയും മനോഹരമായ കഥാപാത്രമായിരുന്നു. നല്ലൊരു മലയാള സിനിമയ്ക്കായുള്ള കത്തിരിപ്പിന്റെ ഇടയിലാണ് മറ്റു ഭാഷകളിൽ സിനിമകൾ ചെയ്യുന്നത്,’ ജയറാം പറഞ്ഞു.
.jpg)


