ജയറാം മലയാളത്തിൽ അഭിനയിക്കുന്നില്ല, 'പണം കൂടുതൽ കിട്ടുന്നത് അന്യഭാഷയിലെന്ന് കാളിദാസ്, തിരുത്തി നടൻ
നടൻ ജയറാം മറ്റു ഭാഷകളിൽ സജീവമാകുന്നതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. തീരെ പ്രാധാന്യം കുറഞ്ഞ റോളുകൾ ആണ് നടന് ലഭിക്കുന്നതെന്നും എന്തിനാണ് ഇത്തരം വേഷങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും ആയിരുന്നു ആരാധകരുടെ പ്രധാന ചോദ്യം. ഇപ്പോഴിതാ ഇതിന് ഉത്തരം നൽകിയിരിക്കുകയാണ് ജയറാം. തന്നെ സംതൃപ്തിപ്പെടുത്തുന്ന കഥകൾ മലയാളത്തിൽ വരാത്തതു കൊണ്ടുമാത്രമാണ് സിനിമകൾ ചെയാത്തതെന്ന് ജയറാം പറഞ്ഞു.
tRootC1469263">എന്നാൽ അന്യഭാഷയിൽ അച്ഛന് കൂടുതൽ പണം കിട്ടുന്നത് കൊണ്ടാണെന്ന് കാളിദാസ് വേദിയിൽ തമാശ ആയി പറഞ്ഞപ്പോൾ ഉടനെ തന്നെ അതിനെ തിരുത്തുകയും ജയറാം ചെയ്തു. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ എന്നത് കൊണ്ട് തന്നെ സംതൃപ്തിപ്പെടുത്തുന്ന കഥ വരണമെന്ന് ഉണ്ടായിരുന്നുവെന്നും അതുപോലൊരു സിനിമയാണ് റിലീസിന് ഒരുങ്ങുന്ന ആശകൾ ആയിരം എന്നും ജയറാം പറഞ്ഞു.
'ആളുകൾ ചോദിക്കുന്നത് ശരിയാണ്. 2019 ന് ശേഷം രണ്ട് മലയാളം സിനിമകൾ മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്. ഒന്ന് സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമയും മിഥുൻ മാനുവലിന്റെ എബ്രഹാം ഓസ്‌ലറും. എന്തുകൊണ്ട് മലയാളം ചെയ്യാതെ മറ്റു ഭാഷകളിൽ പോയി സൈഡ് റോളുകൾ ചെയ്യുന്നുവെന്ന് ആളുകൾ എന്നോട് ചോദിക്കാറുണ്ട്.' എന്ന് ജയം പറഞ്ഞു. ഇതിന് മറുപടിയായി തമാശ രൂപേനെ നല്ല പൈസ കിട്ടുന്നുണ്ട് എന്ന് കാളിദാസ് പറഞ്ഞു.
.jpg)


