'ജനനായകന്‍' ജനുവരി 9 ന് തന്നെ തിയേറ്ററില്‍ എത്തും

Thalapathy Vijay's 'Jananayakan' to release in January; New poster

സിനിമയുടെ സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചു. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

വിജയ് ചിത്രം ജനനായകന്റെ റിലീസിന് മാറ്റമില്ല. ചിത്രം ജനുവരി 9 ന് പൊങ്കല്‍ റിലീസായി തിയേറ്ററില്‍ എത്തും. സിനിമയുടെ സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചു. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഉടനെ തന്നെ സിനിമയുടെ അഡ്വാന്‍സ് ബുക്കിങ്ങുകള്‍ ആരംഭിക്കും. നിലവില്‍ ചില തിയേറ്ററുകളില്‍ മാത്രം ബുക്കിങ് ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് ബുക്കിങ്ങില്‍ സിനിമയ്ക്ക് ലഭിക്കുന്നത്.

tRootC1469263">

ഡിസംബര്‍ 19 നായിരുന്നു സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ സിനിമ കണ്ടത്. പത്ത് കട്ടുകള്‍ ആണ് അന്ന് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് നിര്‍ദേശിച്ചിരുന്നത്. കട്ടുകള്‍ ചെയ്ത് നിര്‍മാതാക്കള്‍ വീണ്ടും സിനിമ സെന്‍സറിങ്ങിനായി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന് പുതിയ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് സിനിമയ്ക്ക് നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്നായിരുന്നു സിനിമയുടെ റിലീസ് പ്രതിസന്ധിലായി എന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നത്. മൂന്ന് മണിക്കൂര്‍ മൂന്ന് മിനിട്ടാണ് സിനിമയുടെ റണ്‍ ടൈം എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ആദ്യ ദിനം വലിയ കളക്ഷന്‍ സിനിമ നേടുമെന്നാണ് കണക്കുകൂട്ടല്‍. 

Tags