‘ജന നായകൻ’ എത്ര നേടി ?

jananayakan

 തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷമുള്ള വിജയിന്റെ അവസാന ചിത്രം ‘ജന നായകൻ’ തിയേറ്ററുകളിൽ വൻ ജനപ്രീതി നേടുന്നു. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ചിത്രം ഇതുവരെ 268 കോടി രൂപയിലധികം വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ സ്വന്തമാക്കി. ഇതിൽ തമിഴ്നാട്ടിൽ നിന്ന് മാത്രം 100 കോടിയിലധികം രൂപ നേടിയപ്പോൾ, വിദേശ വിപണിയിൽ നിന്ന് മാത്രം 85 കോടി രൂപയാണ് ചിത്രം വാരിയത്. വിജയിന്റെ ഒരു ചിത്രം തമിഴ്നാട്ടിൽ നിന്ന് തുടർച്ചയായി 100 കോടി കടക്കുന്നത് ഇത് ഒൻപതാം തവണയാണ്. കേരളത്തിൽ ചിത്രം 14 കോടിയിലധികം നേടി മികച്ച മുന്നേറ്റം തുടരുന്നു.

ഒട്ടേറെ പ്രതിസന്ധികൾ മറികടന്ന് തിയേറ്ററുകളിലെത്തിയ ചിത്രം പ്രവർത്തന ദിനങ്ങളിലും ഹൗസ് ഫുൾ ഷോകളോടെയാണ് മുന്നേറുന്നത്. പ്രിയതാരത്തിന്റെ അവസാന സിനിമാ കാഴ്ച തിയേറ്ററുകളിൽ വൻ ആഘോഷമാക്കുകയാണ് ആരാധകർ. ഇന്ത്യയിൽ മാത്രം വിവിധ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി 5.8 മില്യണിലധികം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റഴിഞ്ഞത്.

എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, പ്രിയാമണി തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമ്മിച്ച ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്.

Tags