‘ജനനായകൻ’ എഡിറ്റർ പ്രദീപിനെ സസ്പെൻഡ് ചെയ്ത് ദക്ഷിണേന്ത്യൻ ഫിലിം എഡിറ്റേഴ്സ് അസോസിയേഷൻ

jananayakan

 ജനനായകൻ എന്ന ചിത്രത്തിന്റെ പകർപ്പ് പുറത്തുവന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ എഡിറ്റർ പ്രദീപ് ഇ. രാഘവിനെ ദക്ഷിണേന്ത്യൻ ഫിലിം എഡിറ്റേഴ്സ് അസോസിയേഷൻ സസ്പെൻഡ് ചെയ്തു. അസോസിയേഷനിൽ അംഗങ്ങളല്ലാത്തവരെ ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികളിൽ അനുമതിയില്ലാതെ സഹകരിപ്പിച്ചു എന്ന ചട്ടലംഘനമാണ് നടപടിക്ക് കാരണമായത്. 

സിനിമ ചോർന്നതിൽ പ്രദീപിന് നേരിട്ട് പങ്കില്ലെങ്കിലും, ഔദ്യോഗിക നടപടിക്രമങ്ങളിൽ കാണിച്ച ജാഗ്രതക്കുറവ് ഗൗരവകരമാണെന്ന അസോസിയേഷന്റെ നിരീക്ഷണത്തെത്തുടർന്നാണ് ഈ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.

Tags