ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ടീസർ പുറത്ത്


സുരേഷ് ഗോപി ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിന് ശേഷം വീണ്ടും വക്കീൽ കോട്ടണിയുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. സുരേഷ് ഗോപിക്കൊപ്പം അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ് തുടങ്ങി നീണ്ട താരനിരയും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലഭിനയിക്കുന്നു.
tRootC1469263">“ഒരു വിഷ്വൽ നമ്മൾ വീണ്ടും വീണ്ടും കാണുകയാണെങ്കിൽ, ഏതെങ്കിലുമൊരു മോമെന്റിൽ അത് നമ്മളോട് പുതിയൊരു കാര്യം പറയും” എന്നാണ് ടീസറിൽ സുരേഷ് ഗോപിയുടെ വാക്കുകൾ. ഒപ്പം കോടതി നടപടികളും അനുപമ അരമേശ്വരന്റെ കഥാപാത്രത്തിന്റെ ട്രോമാ വിളിച്ചോതുന്ന ദൃശ്യങ്ങളും ടീസറിൽ കാണാം.

ഇതുവരെ പോസ്റ്ററുകളിലും മോഷൻ പോസ്റ്ററിലും ഒരു കോർട്ട് ഡ്രാമയുടെ സ്വഭാവം മാത്രമായിരുന്നു ജാനകി vs സ്റ്റേറ്റ് ഓഫ് കേരളക്ക് ഉണ്ടായിരുന്നത് എന്നാൽ റിലീസായിരിക്കുന്ന ടീസറിൽ ചിത്രത്തിനുള്ള ത്രില്ലർ സ്വഭാവം വ്യക്തമാകുന്നുണ്ട്. ചിത്രം ജൂൺ 20ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.